ഷഹല ഷെറിന്റെ മരണം; വിദ്യാഭ്യാസ മന്ത്രിക്കുനേരെ കരിങ്കൊടി കാട്ടി എംഎസ്എഫ്, ബിജെപി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
വയനാട്:(www.kvartha.com 23.11.2019) വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ എംഎസ്എഫ്, ബിജെപി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. വയനാട് ബത്തേരി സ്‌കൂളില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറും രവീന്ദ്രനാഥിനൊപ്പം ഉണ്ടായിരുന്നു.
കല്‍പറ്റയില്‍ വച്ച് എംഎസ്എഫ് പ്രവര്‍ത്തകരും ബത്തേരിയില്‍ വച്ച് ബിജെപി പ്രവര്‍ത്തകരുമാണ് മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയത്. ഷഹലയുടെ വീട് സന്ദര്‍ച്ച മന്ത്രി ബത്തേരിയിലെ സ്‌കൂളില്‍ എത്തിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും പൊലീസ് സാന്നിധ്യം ശക്തമാക്കിയിരുന്നു.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും പൊലീസ് സാന്നിധ്യം ശക്തമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Black flag shown to education minister on bathery visit, News, Student, Education, Minister, MSF, BJP, Protesters
keywords: Black flag shown to education minister on bathery visit, News, Student, Education, Minister, MSF, BJP, Protesters
Powered by Info News For You

Comments
Post a Comment