ഇന്ത്യ നടത്തുന്ന തന്ത്രപ്രധാനമായ വലയം ചെയ്യലിനെ പാകിസ്ഥാന്‍ ഭയപ്പെടുന്നു; റിപ്പോര്‍ട്ട് പുറത്തുവിട്ട് യു എസ്

വാഷിങ്ടന്‍: (www.kvartha.com 06.11.2019) ഇന്ത്യ നടത്തുന്ന തന്ത്രപ്രധാനമായ വലയം ചെയ്യലിനെ പാകിസ്ഥാന്‍ ഭയപ്പെടുന്നുവെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ചു കോണ്‍ഗ്രസഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു ഇതു സംബന്ധിച്ച പരാമര്‍ശം ഉള്ളത്.

ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് ഏറ്റവും വിശ്വസിക്കാവുന്ന സുഹൃത്തായി പാകിസ്ഥാന്‍ കരുതുന്നത് അഫ്ഗാന്‍ താലിബാനെയാണ്. എന്നാല്‍ അഫ്ഗാനില്‍ ഇന്ത്യ നയതന്ത്ര, വാണിജ്യ സാന്നിധ്യം ശക്തമാക്കുന്നതും അതിന് അമേരിക്ക നല്‍കുന്ന പിന്തുണയും പാകിസ്ഥാനെ അലോസരപ്പെടുത്തുന്നുണ്ട്.

Pak "Fearful Of Strategic Encirclement By India": US Congressional Report, Washington, News, Politics, Trending, America, Pakistan, Afghanistan, Terrorism, Report, World

വര്‍ഷങ്ങളായി അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നെഗറ്റീവ് ഇടപെടലാണു നടത്തുന്നതെന്നും കാബൂളില്‍ ദുര്‍ബലമായ സര്‍ക്കാരാണ് പാകിസ്ഥാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പാകിസ്ഥാന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ പിന്തുണയോടെയാണ് തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അമേരിക്കന്‍ സൈനിക കമാന്‍ഡര്‍മാര്‍ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ദുര്‍ബലമായ ഒരു സര്‍ക്കാരാണ് അഫ്ഗാനില്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും സിആര്‍എസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഹഖാനി ഗ്രൂപ്പ് ഉള്‍പ്പെടെ അഫ്ഗാനിലെ തീവ്രവാദ ഗ്രൂപ്പുകളുമായി പാക്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ അടുത്ത ബന്ധമാണു സൂക്ഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pak "Fearful Of Strategic Encirclement By India": US Congressional Report, Washington, News, Politics, Trending, America, Pakistan, Afghanistan, Terrorism, Report, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?