ടി എന്‍ ശേഷന്‍ ഇനി ഓര്‍മ്മ: അന്ത്യം ചെന്നൈയിലെ വസതിയില്‍
ചെന്നൈ: (https://ift.tt/2q1SKKX) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിഎന്‍ ശേഷന്‍ അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വന്ന വ്യക്തിയാണ് വിട വാങ്ങിയത്. എസ് വൈ ഖുറേഷി ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്.
1990ല്‍ ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ടി എന്‍ ശേഷന്‍ തെരഞ്ഞെടുപ്പ് മേഖല അഴിമതി മുക്തമാക്കാന്‍ നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. തെരഞ്ഞെടുപ്പുകളിലെ അധിക ചെലവ് കുറയ്ക്കുന്നതിലും അദ്ദേഹം വലിയ ഇടപെടലുകള്‍ നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല എന്ത് എന്ന് ജനങ്ങള്‍ക്ക് വ്യക്തമാക്കി കൊടുത്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഫോട്ടോ പതിച്ച വോട്ടേഴ്‌സ് ഐഡികള്‍ കൊണ്ടു വന്നതടക്കമുള്ള പരിഷ്‌കാരങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ടായി. പ്രശ്‌സ്തമായ മഗ്‌സസെ പുരസ്‌കാരത്തിനും അര്‍ഹനായി. തെരഞ്ഞെടുപ്പ് കമ്മീഷന് നട്ടെല്ലുണ്ടാക്കി കൊടുത്ത കമ്മീഷണര്‍ എന്നാകും കാലം അദ്ദേഹത്തെ ഇനി ഓര്‍മ്മിക്കുക.
1990 മുതല്‍ 96 വരെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല വഹിച്ചത്. ടി എന്‍ ശേഷന്റെ പരിഷ്‌കാരങ്ങള്‍ സുപ്രീംകോടതിയില്‍ വരെ എത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ നേതാക്കളും ഭരണനേതാക്കളും വരെ പേടിക്കുന്ന തരത്തില്‍ കരുത്തുറ്റ ഇടപെടലുകളായിരുന്നു അദ്ദേഹം കാഴ്ച വച്ചത്. വിവാദങ്ങളിലും നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ടി എന്‍ ശേഷന്‍.
രാഷ്ട്രീയ പാര്‍ട്ടികളോടും നേതാക്കളോടും പോരാടാന്‍ ധൈര്യം കാണിച്ച തെരഞ്ഞെടുപ്പ് കമ്മീഷണായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് സംബന്ധിയായ വിഷയങ്ങളില്‍ ആധികാരികമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ട് അത് അണുവിടാതെ അനുസരിപ്പിക്കാനും പോന്ന ഗാംഭീര്യം തെരഞ്ഞെടുപ്പ് ഓഫീസിന് സമ്മാനിച്ചത് ടിഎന്‍ ശേഷനെന്ന തലയെടുപ്പാര്‍ന്ന നേതാവായിരുന്നു. കലങ്ങി മറിഞ്ഞ ആയിരത്തി തൊണ്ണൂറുകളിലെ രാഷ്ട്രീയ കാറ്റിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ടി എന്‍ ശേഷന്‍ നട്ടെല്ല് നിവര്‍ത്തി നിന്നു.
പെരുമാറ്റചട്ടം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നതാണ് അക്കൂട്ടത്തില്‍ ആദ്യം എത്തുക. തെരഞ്ഞെടുപ്പ് അഴിമതരഹിതമാക്കുന്നതിലും നിരവധി ശ്രമങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ടായി. തെരഞ്ഞെടുപ്പ് ചെലവ് വെട്ടിക്കുറച്ചും സ്വതന്ത്രനിരീക്ഷകരെ വച്ചും തെരഞ്ഞെടുപ്പിനെ കൂടുതല്‍ ജനാധിപത്യപരമാക്കാനും ടി എന്‍ ശേഷന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി എന്‍ ശേഷന്‍.
പ്രവര്‍ത്തനകാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ ശുദ്ധീകരിക്കാന്‍ അധികാരമുപയോഗിച്ച് ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ശേഷന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു.
തെരഞ്ഞെടുപ്പ് ദിവസത്തെ പരസ്യ മദ്യവിതരണം, വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കല്‍/വിരട്ടല്‍, ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രചാരണം തുടങ്ങി ആ കാലത്ത് സജീവമായിരുന്ന ദുശീലങ്ങളെല്ലാം ടി എന്‍ ശേഷന്‍ നേരിട്ട് ഇടപെട്ട് അവസാനിപ്പിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകുന്നതിന് മുന്‍പ് കാബിനറ്റ് സെക്രട്ടറി റാങ്കിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നു. ആ പദവിക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനിലും ചരിത്രം എന്നും ഓര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ടി എന്‍ ശേഷന്‍ എന്ന പാലക്കാട്ടുകാരന് കാഴ്ച വയ്ക്കാനായി. 1936ല്‍ പാലക്കാട്ടെ തിരുനെല്ലായിയില്‍ ആയിരുന്നു ടി എന്‍ ശേഷന്‍ ജനിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളേജ് ഹാര്‍വാര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ കൂടാതെ മറ്റ് പദവികളിലും മികച്ച സേവനം കാഴ്ച വച്ച ടി എന്‍ ശേഷന് 1997ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മാത്രമാണ് തിരിച്ചടി നേരിട്ടത്. കെ ആര്‍ നാരാണയണനുമായുള്ള മത്സരത്തില്‍ തോറ്റതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമായ പരാജയം.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വലിയ വിശ്വാസം ഉണ്ടാകുന്ന തരത്തില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിച്ച ഇതിഹാസമെന്ന് ടിഎന്‍ ശേഷനെ എസ് വൈ ഖുറേഷി അനുസ്മരിച്ചു. ആ ഇതിഹാസം മണ്‍മറഞ്ഞാലും ഇതിഹാസത്തിലെ നായകന്‍ പഠിപ്പിച്ചു തന്ന പാഠങ്ങള്‍ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തുന്നു. അങ്ങനെ കേരളം ലോകത്തിന് സംഭാവന ചെയ്ത മികച്ച വ്യക്തിത്വങ്ങളില്‍ ഒരാള്‍ കൂടി വിടവാങ്ങുന്നു..
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )1990ല്‍ ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ടി എന്‍ ശേഷന്‍ തെരഞ്ഞെടുപ്പ് മേഖല അഴിമതി മുക്തമാക്കാന്‍ നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. തെരഞ്ഞെടുപ്പുകളിലെ അധിക ചെലവ് കുറയ്ക്കുന്നതിലും അദ്ദേഹം വലിയ ഇടപെടലുകള്‍ നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല എന്ത് എന്ന് ജനങ്ങള്‍ക്ക് വ്യക്തമാക്കി കൊടുത്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഫോട്ടോ പതിച്ച വോട്ടേഴ്‌സ് ഐഡികള്‍ കൊണ്ടു വന്നതടക്കമുള്ള പരിഷ്‌കാരങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ടായി. പ്രശ്‌സ്തമായ മഗ്‌സസെ പുരസ്‌കാരത്തിനും അര്‍ഹനായി. തെരഞ്ഞെടുപ്പ് കമ്മീഷന് നട്ടെല്ലുണ്ടാക്കി കൊടുത്ത കമ്മീഷണര്‍ എന്നാകും കാലം അദ്ദേഹത്തെ ഇനി ഓര്‍മ്മിക്കുക.
1990 മുതല്‍ 96 വരെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല വഹിച്ചത്. ടി എന്‍ ശേഷന്റെ പരിഷ്‌കാരങ്ങള്‍ സുപ്രീംകോടതിയില്‍ വരെ എത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ നേതാക്കളും ഭരണനേതാക്കളും വരെ പേടിക്കുന്ന തരത്തില്‍ കരുത്തുറ്റ ഇടപെടലുകളായിരുന്നു അദ്ദേഹം കാഴ്ച വച്ചത്. വിവാദങ്ങളിലും നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ടി എന്‍ ശേഷന്‍.
രാഷ്ട്രീയ പാര്‍ട്ടികളോടും നേതാക്കളോടും പോരാടാന്‍ ധൈര്യം കാണിച്ച തെരഞ്ഞെടുപ്പ് കമ്മീഷണായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് സംബന്ധിയായ വിഷയങ്ങളില്‍ ആധികാരികമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ട് അത് അണുവിടാതെ അനുസരിപ്പിക്കാനും പോന്ന ഗാംഭീര്യം തെരഞ്ഞെടുപ്പ് ഓഫീസിന് സമ്മാനിച്ചത് ടിഎന്‍ ശേഷനെന്ന തലയെടുപ്പാര്‍ന്ന നേതാവായിരുന്നു. കലങ്ങി മറിഞ്ഞ ആയിരത്തി തൊണ്ണൂറുകളിലെ രാഷ്ട്രീയ കാറ്റിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ടി എന്‍ ശേഷന്‍ നട്ടെല്ല് നിവര്‍ത്തി നിന്നു.
പെരുമാറ്റചട്ടം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നതാണ് അക്കൂട്ടത്തില്‍ ആദ്യം എത്തുക. തെരഞ്ഞെടുപ്പ് അഴിമതരഹിതമാക്കുന്നതിലും നിരവധി ശ്രമങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ടായി. തെരഞ്ഞെടുപ്പ് ചെലവ് വെട്ടിക്കുറച്ചും സ്വതന്ത്രനിരീക്ഷകരെ വച്ചും തെരഞ്ഞെടുപ്പിനെ കൂടുതല്‍ ജനാധിപത്യപരമാക്കാനും ടി എന്‍ ശേഷന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി എന്‍ ശേഷന്‍.
പ്രവര്‍ത്തനകാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ ശുദ്ധീകരിക്കാന്‍ അധികാരമുപയോഗിച്ച് ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ശേഷന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു.
തെരഞ്ഞെടുപ്പ് ദിവസത്തെ പരസ്യ മദ്യവിതരണം, വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കല്‍/വിരട്ടല്‍, ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രചാരണം തുടങ്ങി ആ കാലത്ത് സജീവമായിരുന്ന ദുശീലങ്ങളെല്ലാം ടി എന്‍ ശേഷന്‍ നേരിട്ട് ഇടപെട്ട് അവസാനിപ്പിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകുന്നതിന് മുന്‍പ് കാബിനറ്റ് സെക്രട്ടറി റാങ്കിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നു. ആ പദവിക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനിലും ചരിത്രം എന്നും ഓര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ടി എന്‍ ശേഷന്‍ എന്ന പാലക്കാട്ടുകാരന് കാഴ്ച വയ്ക്കാനായി. 1936ല്‍ പാലക്കാട്ടെ തിരുനെല്ലായിയില്‍ ആയിരുന്നു ടി എന്‍ ശേഷന്‍ ജനിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളേജ് ഹാര്‍വാര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ കൂടാതെ മറ്റ് പദവികളിലും മികച്ച സേവനം കാഴ്ച വച്ച ടി എന്‍ ശേഷന് 1997ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മാത്രമാണ് തിരിച്ചടി നേരിട്ടത്. കെ ആര്‍ നാരാണയണനുമായുള്ള മത്സരത്തില്‍ തോറ്റതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമായ പരാജയം.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വലിയ വിശ്വാസം ഉണ്ടാകുന്ന തരത്തില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിച്ച ഇതിഹാസമെന്ന് ടിഎന്‍ ശേഷനെ എസ് വൈ ഖുറേഷി അനുസ്മരിച്ചു. ആ ഇതിഹാസം മണ്‍മറഞ്ഞാലും ഇതിഹാസത്തിലെ നായകന്‍ പഠിപ്പിച്ചു തന്ന പാഠങ്ങള്‍ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തുന്നു. അങ്ങനെ കേരളം ലോകത്തിന് സംഭാവന ചെയ്ത മികച്ച വ്യക്തിത്വങ്ങളില്‍ ഒരാള്‍ കൂടി വിടവാങ്ങുന്നു..
Keywords: Election Commission, India, Kerala, National, News, Politics, Twitter, Voters, T N Seshan Passed Away
Powered by Info News For You

Comments
Post a Comment