മാവോയിസ്റ്റുകളെ സഹായിക്കുന്നത് കോഴിക്കോട്ടെ മുസ്ലീം തീവ്രവാദ പ്രസ്ഥാനം; ആരോപണങ്ങളുമായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍
കോഴിക്കോട്: (www.kvartha.com 19.11.2019) മാവോയിസ്റ്റുകളെ സഹായിക്കുന്നത് കോഴിക്കോട്ടെ മുസ്ലീം തീവ്രവാദ പ്രസ്ഥാനമാണെന്ന ആരോപണങ്ങളുമായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്ത്. താമരശ്ശേരിയില്‍ നടന്ന കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു പി മോഹനന്റെ ആരോപണങ്ങള്‍.
ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ മോഹനന്‍ ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
ഇസ്ലാമിക തീവ്രവാദികളാണ് കേരളത്തില്‍ ഇപ്പോള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും അതാണ് കോഴിക്കോട്ട് പുതിയ കോലാഹലവും സാന്നിധ്യവുമൊക്കെ വരാന്‍ കാരണമെന്നും മോഹനന്‍ കുറ്റപ്പെടുത്തി. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകളെ വെള്ളവും വളവും നല്‍കി വളര്‍ത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയ മോഹനന്‍ അവര്‍ തമ്മില്‍ ഒരു ചങ്ങാത്തമുണ്ടെന്നും ഇത് പോലീസ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
അതേ സമയം ഏത് തീവ്രവാദ സംഘടനയ്ക്കാണ് മാവോയിസ്റ്റുകളുമായി ബന്ധമെന്ന് മാത്രം പി മോഹനന്‍ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് യുഎപിഎ ചേര്‍ത്ത് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിക്ക് സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Behind the Maoists are Muslim extremists says CPM district secretary P Mohanan Master, Kozhikode, News, Politics, Terrorists, CPM, Allegation, Conference, Police, Kerala.

Powered by Info News For You

Comments
Post a Comment