'മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കും വാഗ്ദാനം ചെയ്തിട്ടില്ല; ഉദ്ധവ് താക്കറെക്ക് മറുപടിയുമായി അമിത്ഷാ
ന്യൂഡല്‍ഹി (www.evisionnews.co): സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും മഹാരാഷ്ട്രയെ പോലെ സമയം അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പ്രതിപക്ഷം കേന്ദ്രത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയതിന് പിന്നാലെയാണ് അമിത്ഷായുടെ പ്രതികരണം.
ശിവസേന- ബി.ജെ.പി സഖ്യത്തിന് വിള്ളല്‍ വീണതിന് കാരണക്കാര്‍ ശിവസേനയാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയാവുകയെന്ന് ബി.ജെ.പി പറഞ്ഞിരുന്നെന്നും ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് ആരോപിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേനക്ക് മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തിരുന്നെന്നാണ് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ആരോപിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം
Powered by Info News For You

Comments
Post a Comment