ഖത്തറിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ ഒന്നരക്കോടിയുടെ ഹാഷിഷുമായി കാസര്‍കോട് സ്വദേശി മലപ്പുറത്ത് അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): ഖത്തറിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ ഒന്നരക്കോടി രൂപയുടെ ഹാഷിഷുമായി കാസര്‍കോട് സ്വദേശി മലപ്പുറത്ത് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് സ്വദേശി മുഹമ്മദ് ആഷിഖിനെ (25)യാണ് എഎസ്പി രീഷ്മ രമേശന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ്.ഐ മഞ്ജിത് ലാലും സംഘവും അറസ്റ്റു ചെയ്തത്. യുവാവില്‍ നിന്നും 1.47 കിലോ ഗ്രാം ഹാഷിഷ് പിടിച്ചെടുത്തു.
ഖത്തറിലേക്ക് പോകുന്ന മറ്റൊരു ഏജന്റിന് കൈമാറാനായി പെരിന്തല്‍മണ്ണയിലെത്തിയതായിരുന്നു ആഷിഖ്. ഇതിനിടെയാണ് പിടിയിലായത്. വന്‍ ശൃംഖല തന്നെ മയക്കുമരുന്ന് കടത്തിനു പിന്നിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷിച്ചുവരികയാണ്.
Powered by Info News For You
Comments
Post a Comment