ബി.ജെ.പിയുടെ ഭീഷണി രാജ്യംനേരിടുന്ന സമയത്താണ് ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന് സോണിയ


മുംബൈ (www.evisionnews.co): മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായാണ് സോണിയ ഉദ്ധവിന് കത്തയച്ചത്. ബി.ജെ.പിയുടെ ഭീഷണികള്‍ രാജ്യം അഭിമുഖീകരിക്കുന്ന സമയത്താണ് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നതെന്ന് കത്തില്‍ സോണിയ ഗാന്ധി പറഞ്ഞു.

'സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിക്കാന്‍ ആദിത്യ താക്കറെ വന്നിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു', സോണിയ ഗാന്ധി കത്തില്‍ പറയുന്നു. ഉദ്ധവിന് എല്ലാ ആശംസകളും അറിയിക്കുന്നതായും അവര്‍ പറഞ്ഞു. രാഷ്ട്രീയ അന്തരീക്ഷം വിഷലിപ്തമാവുകയും സമ്പദ്വ്യവസ്ഥ തകര്‍ന്നടിയുകയും കര്‍ഷകര്‍ വലിയ ദുരിതങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ടെന്നും സോണിയാ ഗാന്ധി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?