ക്രൂരമായി മുറിവേല്‍പ്പിക്കപ്പെട്ട പിഞ്ചുകുഞ്ഞിന്റെ കരളലിയിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍; ഉത്തരവാദിയായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പിതാവ്, അന്വേഷണം ആരംഭിച്ച് സൗദി വിദ്യാഭ്യാസ വകുപ്പ്

റിയാദ്: (www.kvartha.com 18.11.2019) പിഞ്ചുകുഞ്ഞിനു ക്രൂരമായി മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് സൗദി വിദ്യാഭ്യാസ വകുപ്പ്. ഐദബിയിലെ ഒരു സ്വകാര്യ പ്ലേ സ്‌കൂളില്‍ വെച്ചായിരുന്നു കുഞ്ഞിനു മര്‍ദനമേറ്റത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ക്രൂരമായി മുറിവേല്‍പ്പിക്കപ്പെട്ട ഒരു പിഞ്ചുകുഞ്ഞിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. തന്റെ കുഞ്ഞിനോട് ക്രൂരത കാട്ടിയ ആളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കുഞ്ഞിന്റെ പിതാവ് തന്നെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

തുടര്‍ന്ന് സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുകയായിരുന്നു. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമുയരുകയും ഉത്തരവാദിയായവരെ എത്രയും വേഗം കണ്ടെത്തി അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നു. തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയായ ജീസാനിലെ അല്‍ ഐദബി പട്ടണത്തിലുണ്ടായ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സാബിയ-അല്‍ ഐദബി മേഖല ശാഖാ കാര്യാലയമാണ് നടപടി സ്വീകരിച്ചത്.

Riyadh, News, Gulf, Report, Investigates, Photo, post, Child, Crime, Child abuse reports; Saudi education ministry starts investigation

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, Report, Investigates, Photo, post, Child, Crime, World, Child abuse reports; Saudi education ministry starts investigation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?