നവവധുവിനെ കണ്ണീരു കുടിപ്പിച്ച് വടക്കന്‍ കേരളത്തിലെ വിവാഹ ആഭാസങ്ങള്‍; വരന്റെ സുഹൃത്തുക്കളുടെ തമാശകള്‍ ഒടുവിലെത്തുന്നത് ആശുപത്രികളിലും പോലീസ് സ്‌റ്റേഷനിലും

ഭാമ നാവത്ത്

കണ്ണൂര്‍: (www.kvartha.com 04.11.2019) ഏറെ പ്രതീക്ഷകളുമായി പുതു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന പെണ്‍കുട്ടികളെ കണ്ണീരു കുടിപ്പിക്കാന്‍ വിവാഹ ആഭാസങ്ങള്‍. പോലീസും പൊതുസമൂഹവും ഏറെ എതിര്‍ത്തിട്ടും ഗ്രാമ-നഗര ഭേദമന്യേ വിവാഹ ആഭാസങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ വരന്റെ സുഹൃത്തുക്കളെന്നു പറയുന്നവര്‍ കാന്താരികഷായം കുടിപ്പിച്ചതിനാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട് വധൂവരന്‍മാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

വിവാഹസദ്യയ്ക്കിരുന്ന ഇരുവരെയും ഒരു സംഘമാളുകള്‍ നിര്‍ബന്ധിച്ചു കാന്താരി കഷായം കുടിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പേരാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുരിങ്ങോടി ആനക്കുഴിയില്‍ വിവാഹ സദ്യയ്‌ക്കൊരുക്കിയ ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ മണ്ണെണ്ണയൊഴിച്ചും തൊട്ടടുത്ത കിണറ്റിലെ വെള്ളം മലിനമാക്കിയുമായാണ് സാമൂഹ്യ വിരുദ്ധര്‍ വിവാഹം കലക്കാന്‍ ശ്രമിച്ചത്. ഇതിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങളാണ് തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്നത്.


വിവാഹ ചെറുക്കന്റെ വിട്ടിലേക്ക് വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് വരുമ്പോള്‍ ജെസിബിയിലോ കാളവണ്ടിയിലോ കയറ്റി കൊണ്ടുവരിക, പെട്ടിഓട്ടോറിക്ഷകളില്‍ ചെണ്ടയും ബാന്‍ഡും മുട്ടി എഴുന്നെള്ളിക്കുക, ഉപ്പുപായസം കുടിപ്പിക്കുക എന്നിവ തുടങ്ങി ഒട്ടേറെ ക്രുരതകളാണ് വരന്റെ കൂട്ടുകാരെന്ന് അറിയപ്പെടുന്നവര്‍ ചെയ്ത് കൂട്ടുന്നത്. ഇതിനെ എതിര്‍ക്കുന്നവരെ കൈയേറ്റം ചെയ്യാനും ഇവര്‍ മടിക്കാറില്ല. ആദ്യരാത്രി ദിവസം വരന്റെ മുറിക്കു പിന്നില്‍ നിന്ന് ഗുണ്ടു പൊട്ടിച്ചുരസിക്കുന്ന സംഭവങ്ങളും കുറവല്ല.

വിവാഹദിനത്തില്‍ നേരിടേണ്ടി വരുന്ന കൊടും ക്രൂരതകള്‍ കാരണം മാനസികനില തെറ്റുന്ന പെണ്‍കുട്ടികളും കുറവല്ല. വിവാഹ മോചന കേസുകളും ഇതു കാരണമുണ്ടായിട്ടുണ്ട്. സാധാരണയായി വിവാഹവേളകളില്‍ കൊച്ചു കുസൃതികളും തമാശയുമുണ്ടാകാറുണ്ടെങ്കിലും അതിരുവിടുന്ന ന്യൂ ജെന്‍ ആഭാസങ്ങളിലേക്ക് കഴിഞ്ഞ കുറേക്കാലമായി ഇതു മാറിയിരിക്കുകയാണ്. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയാലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടുന്നതു കാരണം പോലീസിന് ഈക്കാര്യത്തില്‍ കൂടുതലൊന്നും ചെയ്യാന്‍ കഴിയാറില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: News, Kerala, wedding, Marriage, Bride, Raging, Kannur, Police, hospital, cruel ragging in wedding; friends forced to do several things


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?