നബിദിനം; നാടെങ്ങും പ്രവാചക കീര്‍ത്തനങ്ങള്‍

കോഴിക്കോട്: (www.kvartha.com 10.11.2019) പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1494 ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നാടെങ്ങും പ്രവാചക കീര്‍ത്തനങ്ങള്‍. ഞായറാഴ്ച വിവിധ സ്ഥലങ്ങളില്‍ നബിദിന റാലികളും സമ്മേളനങ്ങളും നടന്നു വരുന്നു. മദ്റസകളിലും പള്ളികളിലും നബിദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കുന്നു. വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. റബീഉല്‍ അവ്വല്‍ ഒന്നിവു തന്നെ പ്രവാചകന്റെ ജന്‍മദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് വിശ്വാസികള്‍ തുടക്കമിട്ടിരുന്നു. മദ്റസകളും പള്ളികളും കേന്ദ്രീകരിച്ചാണ് റാലികള്‍ നടത്തുന്നത്.


പ്രവാചക കീര്‍ത്തനങ്ങളും മറ്റുമായി പള്ളികളിലും വീടുകളിലും മൗലൂദ് ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ പാര്‍ട്ടികളും സംഘടനകളും നബിദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികള്‍ ഒരുക്കി. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ആസ്ലേഷിച്ചും ആശംസകള്‍ കൈമാറിയും ആളുകള്‍ പങ്കുചേരുകയാണ്. പല സ്ഥലങ്ങളിലും വഴിയാത്രക്കാര്‍ക്ക് മധുര പലഹാരങ്ങളും ശീതള പാനീയങ്ങളും വിതരണം ചെയ്തു. ഹിജറ മാസം റബീഉല്‍ അവ്വല്‍ 12നാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മദിനം. പ്രവാചകന്റെ ജന്‍മ ദിനാഘോഷങ്ങള്‍ റബീഉല്‍ അവ്വല്‍ മാസത്തിലെ 30 ദിവസവും നടക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Milad-un-Nabi, Prophet, Religion, Muslim, Islam, Eid-E-Milad-Un-Nabi 2019: Eid Miladun Nabi Wishes


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?