ശക്തമായ കാറ്റും മഴയും തുടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി റോയല്‍ ഒമാന്‍ പോലീസ്

മസ്‌ക്കറ്റ്: (www.kvartha.com 11.11.2019) ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി റോയല്‍ ഒമാന്‍ പോലീസ്. ഒമാന്റെ വടക്കന്‍ മേഖലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി. ബാത്തിന, ബുറൈമി, ദാഹിരാ, ദാഖിലിയ എന്നി ഗവര്‍ണറേറ്റുകളിലാണ് മഴ ശക്തമായി തുടരുന്നത്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രധാന നിരത്തുകളും തോടുകളും ജലക്കെട്ടുകളും കരകവിഞ്ഞു ഒഴുകുന്നതിനാല്‍ പൊതുജനങ്ങള്‍ കര്‍ശനമായും ജാഗ്രത പാലിക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ എല്ലാ മേഖലകളിലും മഴ പ്രതീക്ഷിക്കുന്നുവെങ്കിലും അല്‍ ഹാജര്‍ പര്‍വത നിരകള്‍, സൊഹാര്‍ സഹം കബൂറ എന്നീ പ്രദേശങ്ങളിലായിരിക്കും മഴ കൂടുതല്‍ പെയ്യുവാന്‍ സാധ്യത. തെക്കന്‍ ഇറാനില്‍ രൂപം കൊണ്ട തീവ്രമായ ന്യൂനമര്‍ദത്തിന്റെ ഫലമായാണ് ഒമാന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നത്.

Muscat, News, Gulf, World, Rain, Police, Heavy rain and strong wind in oman

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Muscat, News, Gulf, World, Rain, Police, Heavy rain and strong wind in oman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?