കോട്ടൂര്‍ വളവില്‍ ലോറി നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് മെഡിക്കല്‍ റെപ്പ്‌ മരിച്ചു

കാസര്‍കോട് (www.evisionnews.co): ലോറി നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവ് മരിച്ചു. ആദൂര്‍ കോട്ടൂര്‍ വളവിലാണ് അപകടമുണ്ടായത്. മെഡിക്കല്‍ റെപ്രസന്റേറ്റീവായ കോട്ടൂരിലെ ഈശ്വരഭട്ട് ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് സിമെന്റ് കയറ്റി വന്ന ലോറി ഈശ്വരഭട്ട് സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു. ലോറി എതിര്‍വശത്തെ കൊക്കയിലേക്ക് മറിഞ്ഞെങ്കിലും ഒരു മരത്തില്‍ തങ്ങിനിന്നു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് പരിക്കേറ്റ ഈശ്വരഭട്ടിനെയും ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ കര്‍ണാടക സ്വദേശി അസ്ലം റാസ (47)യെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഈശ്വരഭട്ട് മരിച്ചിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?