പുറമ്പോക്ക് കൈയേറി കെസിഎ ക്രിക്കറ്റ് സ്റ്റേഡിയം: കൈയേറ്റ ഭുമി സര്‍ക്കാര്‍ കണ്ടുകെട്ടി

കാസര്‍കോട്:(www.kasargodvartha.com 26.11.2019) ബേള വില്ലേജിലെ മാന്യയില്‍ പുറമ്പോക്ക് കൈയേറി ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിച്ച ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടി. സ്റ്റേഡിയത്തിലേക്കുള്ള പ്രധാന വഴി ഉള്‍പ്പെടെയുള്ള ഭൂമിയാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്.

സര്‍വേ നമ്പര്‍ 560/2എഫ് ഒന്നില്‍ ഉള്‍പ്പെടുന്ന 1.09 ഏക്കര്‍ കൈയേറ്റ ഭൂമിയാണ് തിരിച്ചുപിടിച്ചത്. ഭൂമി കൈയേറിയെന്ന ബോര്‍ഡ് തിങ്കളാഴ്ച ബേള വില്ലേജ് ഓഫീസര്‍ എസ് കൃഷ്ണകുമാര്‍ സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചു. കേരള ഭൂസംരക്ഷണ നിയമപ്രകാരം പുറമ്പോക്ക് കൈയേറിയതിന് കെസിഎ, ഡിസിഎ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു.

Kerala, Kasaragod, Manya, Cricket, Stedium, Government, Land-issue, Village Office, Panchayath, Fine, Tournament, News, The government has confiscated the KCA Cricket Stadium illegally

ഇതേ തുടര്‍ന്ന് സ്റ്റേഡിയത്തിലെ മത്സരം നിര്‍ത്തിവയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. അപ്പോള്‍ സ്‌റ്റേഡിയത്തില്‍ അണ്ടര്‍ 14 ഉത്തരമേഖലാ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുകയായിരുന്നു. ഇത് പൂര്‍ത്തിയാക്കാനായി കെസിഎ ഭാരവാഹികള്‍ പത്തുദിവസത്തെ ഗ്രൗണ്ട് ഫീസായ 54,500 രൂപ പിഴയടച്ചിരുന്നു. ഇതിന്റെ സമയപരിധിയും പൂര്‍ത്തിയായതോടെയാണ് ഭൂമി കണ്ടുകെട്ടിയുള്ള ബോര്‍ഡ് സ്ഥാപിച്ചത്.

സ്റ്റേഡിയത്തിന് പുറത്തായി നിര്‍മിച്ച കെട്ടിടങ്ങളും അനുബന്ധ പ്രവൃത്തികളും കലക്ടറുടെ നിര്‍ദേശാനുസരണം ഘട്ടംഘട്ടമായി പൊളിച്ചുമാറ്റുമെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു. കൈയേറ്റം സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ വന്നപ്പോഴെല്ലാം കെസിഎയ്ക്ക് ഇതില്‍ പങ്കില്ലെന്ന വാദമാണ് ജില്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ സ്വീകരിച്ചിരുന്നത്. താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഈ വാദം പൊളിഞ്ഞത്. സ്റ്റേഡിയത്തിനുള്ളിലൂടെ ഒഴുകിയിരുന്ന തോട് മണ്ണിട്ട് നികത്തിയതിന് ബദിയടുക്ക പഞ്ചായത്തും നടപടിയെടുക്കുമെന്ന് അറിയിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, Manya, Cricket, Stedium, Government, Land-issue, Village Office, Panchayath, Fine, Tournament, News, The government has confiscated the KCA Cricket Stadium illegally








Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?