ക്ഷേത്രദര്‍ശനം നടത്താനെത്തിയ യുവതിയോട് മോശമായി പെരുമാറി; ദേവസ്വം ഉദ്യോഗസ്ഥനെയും ഡ്രൈവറെയും കൈയേറ്റം ചെയ്ത് ഭക്തര്‍
കൊച്ചി : (www.kvartha.com 24.11.2019) ക്ഷേത്രദര്‍ശനം നടത്താനെത്തിയ യുവതിയോട് മോശമായി പെരുമാറിയ ദേവസ്വം ഉദ്യോഗസ്ഥനെയും ഡ്രൈവറെയും കൈയേറ്റം ചെയ്ത് ഭക്തര്‍. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 3:30നാണ് സംഭവം നടന്നത്. കൊച്ചി ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനാണ് യുവതിയോട് മോശമായി പെരുമാറിയത്.
സംഭവത്തില്‍ പട്ടികജാതിക്കാരിയായ എറണാകുളം സ്വദേശിനി ദേവസ്വം ബോര്‍ഡിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതി ലഭിച്ച ശേഷം ദേവസ്വം വിജിലന്‍സ് ക്ഷേത്രപരിസരത്ത് അന്വേഷണം നടത്തി. എന്നാല്‍ വിഷയത്തില്‍ പൊലീസ് ഇനിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ചോറ്റാനിക്കര ക്ഷേത്രത്തിലെ നടപന്തലിന് അരികിലുള്ള സത്രത്തില്‍ വച്ചാണ് തന്നോട് ദേവസ്വം ബോര്‍ഡിന്റെ തൃശൂര്‍ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനും ഇയാളുടെ ഡ്രൈവറും ചേര്‍ന്ന് മോശമായി പെരുമാറിയതെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
മോശം പെരുമാറ്റത്തെ തുടര്‍ന്ന് യുവതി ബഹളം വച്ചതോടെയാണ് ക്ഷേത്ര പരിസരത്തുണ്ടായിരുന്ന അയ്യപ്പ ഭക്തരുള്‍പ്പെടെ ഓടിക്കൂടുന്നതും ഇരുവരെയും കൈകാര്യം ചെയ്യുന്നതും. ദേവസ്വം വിജിലന്‍സ് പരാതിക്കാരിയില്‍ നിന്നും ദേവസ്വം ജീവനക്കാരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഭക്തരുടെ മര്‍ദനത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്റെ മുഖത്തും ഡ്രൈവറുടെ ദേഹമാസകലവും പരിക്കേറ്റിട്ടുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പ്രധാന നേതാവാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍.
സംഭവത്തില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എംപ്‌ളോയീസ് ഓര്‍ഗനൈസേഷന്‍ ബോര്‍ഡിന് പരാതി നല്‍കി. അതേസമയം പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman abused in Chottanikkara temple, Kochi, News, Temple, Allegation, Complaint, Probe, Police, Kerala.

Powered by Info News For You

Comments
Post a Comment