രാത്രി പട്രോളിംഗ് നടത്തിയ പൊലീസുകാര്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം; എഎസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു

റാഞ്ചി: (https://ift.tt/33gQzkg) ജാര്‍ഖണ്ഡിലെ ലതീഹാറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ എഎസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് ചന്ദ്‌വ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പട്രോളിംഗ് നടത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

 News, National, India, Police, Maoist, Minister, Four Policemen Killed in Maoist Attack

പട്രോളിംഗ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ പ്രാഥമിക കൃത്യത്തിന് പുറത്തുപോയതിനാല്‍ രക്ഷപ്പെട്ടു.

അതേസമയം, ഛത്തീസ്ഗഢിലെ സുക്മയില്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മൂന്ന് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് ബസ്തര്‍ വനമേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടലുണ്ടായത്.

നവംബര്‍ 30നാണ് ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പിന് തുടക്കം കുറിക്കുന്നത്. ആക്രമണത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അപലപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Police, Maoist, Minister, Four Policemen Killed in Maoist Attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?