കാസര്‍കോട് സ്വദേശിയെ ദുബൈയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സ്വദേശിയെ ദുബൈയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പരിയാരം പാലക്കില്‍ വളപ്പില്‍ ചിണ്ടന്‍ നായര്‍ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. പരേതരായ പാലക്കില്‍ നാരായണന്‍ നായരുടെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: ബേബി. മക്കള്‍: അഖില, അഖിലേഷ്. മരുമകന്‍: ധര്‍മരാജ് എണ്ണപ്പാറ. സഹോദരങ്ങള്‍: ഗോപാലന്‍ നായര്‍, നാരായണന്‍ നായര്‍, കുഞ്ഞമ്മാര്‍, കല്യാണിക്കുട്ടി, ശാന്തകുമാരി.
Powered by Info News For You

Comments
Post a Comment