കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം; ബേക്കല്‍ പാലത്തില്‍ കാറും പിക്അപ്പ് വാനും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബേക്കല്‍: (www.kasargodvartha.com 23.11.2019) കെഎസ്ടിപി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായി തുടരുന്നു. ശനിയാഴ്ച രാവിലെ ബേക്കല്‍ പാലത്തില്‍ കാറും പിക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിന്നും യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പാലത്തില്‍ രൂപപ്പെട്ടിട്ടുള്ള കുഴി കുഴി വെട്ടിക്കുന്നതിനിടെയാണ് ഇന്നോവ കാറും പിക്അപ്പ് വാനും കൂട്ടിയിടിച്ചത്.
Keywords: news, kasaragod, Kerala, Bekal, Road, Accident, Car, Bridge, Bekal, Car-Pickup van accident in KSTP Road
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് ബസും അപകടപ്പെട്ടിരുന്നതായി പോലീസ് അറിയിച്ചു. ഇടയ്ക്ക് കുഴി താത്കലികമായി അടച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂര്‍വ സ്ഥിതിയിലായെന്നും കെഎസ്ടിപി അധികൃതര്‍ അടിയന്തിരമായി കുഴി നികത്തണമെന്നും നാട്ടുകാര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Keywords: news, kasaragod, Kerala, Bekal, Road, Accident, Car, Bridge, Bekal, Car-Pickup van accident in KSTP Road
Powered by Info News For You

Comments
Post a Comment