സിമെന്റ് കയറ്റിവരികയായിരുന്ന ലോറി ബൈക്കിലിടിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവ് മരിച്ചു

മുള്ളേരിയ: (https://ift.tt/338SvMD) കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് സിമെന്റ് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവ് മരിച്ചു. സ്ഥിരം അപകടവളവായ ആദൂര്‍ കോട്ടൂര്‍ വളവിലാണ് അപകടമുണ്ടായത്. മെഡിക്കല്‍ റെപ്രസന്റേറ്റീവായ കോട്ടൂരിലെ ഈശ്വരഭട്ട് ആണ് മരിച്ചത്. ഈശ്വരഭട്ട് സഞ്ചരിച്ച കെ എല്‍ 14 എല്‍ 7182 നമ്പര്‍ ഹീറോ ഹോണ്ട ഗ്ലാമര്‍ ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു.


ലോറി എതിര്‍വശത്തെ കൊക്കയിലേക്ക് മറിഞ്ഞെങ്കിലും ഒരു മരത്തില്‍ തങ്ങിനിന്നു. ഓടിക്കൂടിയ നാട്ടുകാരും ആദൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്ന് പരിക്കേറ്റ ഈശ്വരഭട്ടിനെയും ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ കര്‍ണാടക സ്വദേശി അസ്ലം റാസ (47)യെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഈശ്വരഭട്ട് മരണപ്പെട്ടിരുന്നു.

കോട്ടൂര്‍ വളവില്‍ നിരവധി പേരാണ് അപകടത്തില്‍പെട്ട് മരിച്ചത്. ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കുറവില്ല. വളവ് നികത്തണമെന്ന് പല തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടുവരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Accident, Adoor, Medical representative died in accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?