ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കണ്ണൂര്‍: (www.kvartha.com 07.11.2019) പയ്യന്നൂരില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന കാസര്‍കോട് സ്വദേശിനിയായ യുവതിയെയും മകളെയും കണ്ണൂരില്‍ കൂട്ടിക്കൊണ്ടുവന്ന് മകളെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ ചന്തപ്പുര സ്വദേശിയായ യുവാവിനെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
കടന്നപ്പള്ളി ചന്തപ്പുരയിലെ പി ചന്ദ്രന് (50) നെയാണ് ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയില്‍, എസ് ഐ ബാവിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞദിവസമായിരുന്നു സംഭവം. പറശിനിക്കടവിലേക്കു പോവുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു അമ്മയും എട്ടുവയസുകാരിയായ മകളും. പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ ഇവരുടെ അടുത്തെത്തിയ ചന്ദ്രന് ഇവരെ പരിചയപ്പെടുകയും തുടര്‍ന്ന് ഇപ്പോള്‍ ഈ സമയത്ത് പറശിനിക്കടവിലേക്ക് ബസില്ലെന്ന് പറഞ്ഞ് കണ്ണൂരിലേക്ക് ബസില്‍ കൂട്ടികൊണ്ടു പോവുകയായിരുന്നു.
കണ്ണൂരിലെ ഒരു ലോഡ്ജില്‍ യുവതിയെയും കുട്ടിയെയും താമസിപ്പിച്ച ശേഷം ഇയാള്‍ അവിടെ നിന്നു മടങ്ങുകയായിരുന്നു. പിന്നീട് രാത്രിയില്‍ എത്തിയ ഇയാള്‍ കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ചൈല്‍ഡ് ലൈന്‍ മുഖേനയാണ് ചന്തേര പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പരാതി കണ്ണൂര്‍ ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man arrested for molesting minor girl in Kannur,Kannur, News, Local-News, Crime, Criminal Case, Police, Arrested, Court, Remanded, Kerala.

Powered by Info News For You

Comments
Post a Comment