പോലീസിനെ താങ്ങേണ്ട ബാധ്യത സി.പി.ഐക്കില്ല: മോദി ഭരണവും പിണറായി ഭരണവും ഒരു പോലെയാകരുതെന്നും കാനം
കേരളം (www.evisionnews.co): അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പോലീസിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസ് നയങ്ങളെയെല്ലാം പിന്തുണയ്ക്കേണ്ട് ബാദ്ധ്യത സി.പി.ഐക്കില്ല. പോലീസും മാവോയിസ്റ്റുകളെപ്പോലെ ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പോലീസ് കൊണ്ടു വരുന്ന തെളിവുകള്‍ വിശ്വസിക്കാനാവില്ല. മോദിയുടെ ഭരണവും കേരളത്തിലെ ഭരണവും ഒരു പോലെയാകരുതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
നേരത്തെ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതിനെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. ആശയം പിന്തുടരുന്നതിന്റെ പേരില്‍ കൊലപ്പെടുത്തുന്നത് പ്രാകൃതമാണെന്നും സംസ്ഥാന കൗണ്‍സില്‍ പാസാക്കിയ പ്രമേയം കുറ്റപ്പെടുത്തി. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് വെടിയുണ്ട അല്ല പരിഹാരം. അവരുടെ ആശയത്തോട് യോജിപ്പില്ലെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
Powered by Info News For You
Comments
Post a Comment