കന്നിയങ്കത്തില്‍ പത്മജയ്ക്ക് മധുര വിജയം
കാഞ്ഞങ്ങാട്: (https://ift.tt/37PmGej) തലസ്ഥാന നഗരിയില്‍ നിന്ന് കാസര്‍കോടേക്ക് തീവണ്ടികയറുമ്പോള്‍ പത്മജയ്ക്ക് തെല്ല് ഭയവും ആശങ്കയും മനസിലുണ്ടായിരുന്നു. സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാനതലത്തില്‍ ആദ്യമായിട്ടായിരുന്നു പത്മജ മത്സരിക്കുന്നത്. അതും ശക്തമായ മത്സരം നടക്കുന്ന ഹൈസ്‌കൂള്‍ വിഭാഗം കാവ്യകേളിയില്‍. വേദിയില്‍ എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടെയും രാമപുരത്ത് വാര്യരുടെയും കവിതാശകലങ്ങള്‍ പാടി, പത്മജ അനന്തപുരത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തി.
മത്സരഫലം വന്നപ്പോള്‍ എ ഗ്രേഡ് പത്മജയ്ക്ക് സ്വന്തം. കിളിമാനൂര്‍ ഗവ എച്ച്.എച്ച്.എസിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ് ജി.ആര്‍ പത്മജ. തിരുവനന്തപുരം കേശവപുരം ജി.എസ് രാമചന്ദ്രന്റെയും എസ്.ഗീതയുടെയും മകളാണ് ഈ മിടുക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )മത്സരഫലം വന്നപ്പോള്‍ എ ഗ്രേഡ് പത്മജയ്ക്ക് സ്വന്തം. കിളിമാനൂര്‍ ഗവ എച്ച്.എച്ച്.എസിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ് ജി.ആര്‍ പത്മജ. തിരുവനന്തപുരം കേശവപുരം ജി.എസ് രാമചന്ദ്രന്റെയും എസ്.ഗീതയുടെയും മകളാണ് ഈ മിടുക്കി.
Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.
Powered by Info News For You

Comments
Post a Comment