കാണാകാഴ്ചകളുമായി മലബാര്‍ എക്സ്പോ പ്രദര്‍ശനം തുടങ്ങി

കാസര്‍കോട് (www.evisionnews.co): ദൃശ്യവിസ്മയങ്ങളുടെ കാണാകാഴ്ചകളുമായി ഡിജെ അമ്യൂസ്മെന്റ്സ് ഒരുക്കുന്ന കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ എക്സിബിഷന്‍ മലബാര്‍ എക്സ്പോ നവംബര്‍ 12മുതല്‍ ചെര്‍ക്കള ഇന്ദിരാനഗറില്‍ പ്രദര്‍ശനം തുടങ്ങി. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തകുമാരി, എന്‍.കെ രാധാകൃഷ്ണന്‍, പഞ്ചായത്തംഗം ഫൈസല്‍ വിവിധ സ്റ്റാളുകള്‍ തുറന്നുകൊടുത്തു. ആദ്യ ടിക്കറ്റ് വില്‍പ്പന നാരായണന്‍ നുള്ളിപ്പാടി ഏറ്റുവാങ്ങി. കോര്‍ഡിനേറ്റര്‍ അര്‍ജുനന്‍ തായലങ്ങാടി, ചെങ്കള പഞ്ചായത്തംഗങ്ങളായ മഹ്മൂദ് തൈവളപ്പില്‍, സദാനന്ദന്‍, എന്‍.എ താഹിര്‍, മുഹമ്മദ് ഹനീഫ, എ.ബി പവിത്രന്‍ മാസ്റ്റര്‍, മാനേജര്‍മാരായ ബി.എസ് ബെന്നി, ഉദയകുമാര്‍ ബി.എസ് തുടങ്ങിയവര്‍ സംബന്ധിച്ചു. 

വൈകിട്ട് മൂന്നു മണി മുതല്‍ ഒമ്പത് മണിവരെയാണ് പ്രദര്‍ശന സമയം. ജനുവരി അഞ്ചുവരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും. അതിജീവനത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും കഥപറയുന്ന നോഹയുടെയും നൂഹ് നബിയുടെതുമായ പേടക മാതൃകയില്‍ തീര്‍ത്ത കവാടത്തിനകത്ത് കണ്ണഞ്ചിപ്പിക്കുന്നതും പഠനാര്‍ഹവുമായ ദൃശ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന ബാഹുബലി മ്യൂസിയം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കുവാന്‍ അമ്യൂസ്മെന്റ് പാര്‍ക്ക്, ത്രിഡി ഷോ, വിവിധ സംസ്ഥാനങ്ങളിലെ ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമായി വ്യാപാര സ്റ്റാളുകള്‍, കൊതിയൂറും ഭക്ഷണവിഭവങ്ങളൊരുക്കി ഫുഡ് കോര്‍ട്ടുകള്‍, നവചാരുതയുടെ ദൃശ്യവിരുന്നുമായി ആനന്ദത്തിന്റെ അതിരുകളില്ലാത്ത ലോകത്തേക്ക് കാസര്‍കോട്ടുകാരെ കൈപിടിച്ചുയര്‍ത്തും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?