ഷാനവാസിന്റെ കൊല: കൃത്യം നടത്താനുപയോഗിച്ച ഒരു കത്തി കിണറ്റില്‍ നിന്നും കണ്ടെത്തി, മറ്റൊരു കത്തിക്കായി അന്വേഷണം

കാസര്‍കോട്: (https://ift.tt/33NsdzL) ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ രമേശന്‍- ഫമീന ദമ്പതികളുടെ മകന്‍ ഷാനവാസിന്റെ (27) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ കൃത്യം നടത്താനുപയോഗിച്ച ഒരു കത്തി കിണറ്റില്‍ നിന്നും കണ്ടെത്തി. മറ്റൊരു കത്തിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പോലീസ് കസ്റ്റഡിയില്‍ വിട്ട ഒന്നാം പ്രതി മൊഗ്രാല്‍ കെ കെ പുറത്തെ മുനവ്വിര്‍ ഖാസിം എന്ന മുന്ന (25)യുമായി നടത്തിയ തെളിവെടുപ്പിലാണ് കത്തി കിണറ്റില്‍ നിന്നും കണ്ടെടുക്കാനായത്. കിണര്‍ വറ്റിച്ച് കത്തി പുറത്തെടുത്തു. മറ്റൊരു കത്തിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 20ന് ആനവാതുക്കല്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഷാനവാസിന്റെ മൃതദേഹം കണ്ടെത്തിയത്. പരിയാരത്ത് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. നെല്ലിക്കുന്നിലെ ജയേന്ദ്രന്‍ (43) ആണ് കേസിലെ രണ്ടാം പ്രതി. മൂന്നാം പ്രതി കുമ്പളയിലെ റഷീദിനെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Well, Top-Headlines, Murder, Murder-case, Shanavas murder: Knife found
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?