സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് കണ്ണൂരില്‍ തുടക്കം: ആദ്യസ്വര്‍ണം എറണാകുളത്തിന്

കണ്ണൂര്‍ (www.evisionnews.co): സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് കണ്ണൂരില്‍ തുടക്കം. കായികമേളയിലെ ആദ്യ സ്വര്‍ണം എറണാകുളം സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം മാര്‍ ബേസില്‍ താരം എന്‍.വി.അമിത്താണ് ആദ്യസ്വര്‍ണം സ്വന്തമാക്കിയത്. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടിയുടെ സി.ചാന്ദ്‌നിയും ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പട്ടഞ്ചേരി സ്‌കൂളിലെ ജെ.റിജോയും സ്വര്‍ണം നേടി.

നാന്നൂറു മീറ്റര്‍ അടക്കം 18 ഇനങ്ങളില്‍ ആദ്യ ദിനം ഫൈനല്‍ നടക്കും. വൈകിട്ടാണ് ഔദ്യോഗിക ഉദ്ഘാടനം. ശമ്പള വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം കായികാധ്യാപകര്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?