യുവാവിനെ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): യുവാവിന്റെ ദേഹത്ത് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ വിദ്യാനഗര്‍ എസ്.ഐ. യു.പി. വിപിനും സംഘവും അറസ്റ്റ് ചെയ്തു. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ കാലിയ ബദറു എന്ന ബദറുദ്ദീന്‍ (29)ആണ് അറസ്റ്റിലായത്. ചെട്ടുംകുഴിയിലെ അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഒക്ടോബര്‍ 12ന് രാത്രി ചെട്ടുംകുഴി പള്ളിക്കടുത്തെ ബസ് സ്റ്റോപ്പിന് സമീപമാണ് നാലംഗ സംഘം സിദ്ദീഖിനെ അക്രമിച്ചത്. തടഞ്ഞുനിര്‍ത്തി അടിച്ചുപരിക്കേല്‍പ്പിക്കുകയും തലക്ക് കല്ലു കൊണ്ടിടിക്കുകയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. സംഭവത്തില്‍ ബദറുദ്ദീന് പുറമെ തായലങ്ങാടി ഇസ്മായില്‍, സാബിത്ത്, ചെട്ടുംകുഴിയിലെ സി.കെ ഇസ്മായില്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിരുന്നു. സി.കെ ഇസ്മായിലി (29)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബദ്‌റുദ്ദീനെതിരെ കാസര്‍കോട്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment