സൂര്യക്ഷേത്രത്തിലെ ഛത് പൂജ; തിക്കിലും തിരക്കിലും പെട്ട് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

പാട്‌ന: (www.kvartha.com 03.11.2019) സൂര്യക്ഷേത്രത്തിലെ ഛത് പൂജ തിക്കിലും തിരക്കിലും പെട്ട് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരത്തോടെ ബീഹാറിലെ ഔറംഗബാദിലുള്ള സൂര്യക്ഷേത്രത്തിലാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭോജ്പൂരില്‍ നിന്നുള്ള ഒന്നര വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞും ആറു വയസ്സുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്.

പൂജ കഴിഞ്ഞതിന് ശേഷം ഭക്തര്‍ തിരിച്ചു പോകുമ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. ജില്ലാ മജിസ്‌ട്രേറ്റ് രാഹുല്‍ മഹിവാള്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ദീപക് ബന്‍വാള്‍ തുടങ്ങിവര്‍ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും കുട്ടികളുടെ കുടുംബത്തില്‍ സാമ്പത്തിക സഹായം വാഗ്ദാനം നല്‍കുകയും ചെയ്തു. പൂജാ സമയത്ത് അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന ആള്‍ക്കൂട്ടമാണ് സംഭവത്തിന് കാരണമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

News, National, Temple, Death, Children, Police, Injured, 2 Children Killed In Stampede During Chhath Puja In Bihar

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Temple, Death, Children, Police, Injured,  2 Children Killed In Stampede During Chhath Puja In Bihar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?