സംസ്ഥാനതലത്തിലും മികച്ച നടന്‍; മുഹമ്മദ് റംസാന് ഇത് അഭിമാന നിമിഷം


കാഞ്ഞങ്ങാട്: (https://ift.tt/37PmGej) സംസ്ഥാന സ്‌കൂള്‍ കലോല്‍ത്സവത്തില്‍ അറബിക് നാടക വിഭാഗത്തില്‍ അഭിനയത്തിന്  ഒന്നാംസ്ഥാനം കരസ്ഥമാക്കി അഭിമാനമായിരിക്കുകയാണ് മേല്‍പറമ്പ് സ്വദേശിയായ മുഹമ്മദ് റംസാന്‍. എന്‍ഡോസള്‍ഫാന്‍ ഇരയെ തന്മയത്വത്തോടെ അവതരിപ്പിച്ച റംസാന് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. സബ് ജില്ലയിലും ജില്ലാതല കലോല്‍ത്സവത്തിനും ഒന്നാംസ്ഥാന നേടിയ റംസാന് ഇത് ഹാട്രിക് നേട്ടമാണ്.

തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പാതാം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് റംസാന്‍ മേല്‍പ്പറമ്പ് കൈനോത്ത് താമസിക്കുന്ന അബ്ദുര്‍ റഹ് മാന്‍ ഡി എല്‍ ഐയുടെയും റംസീന കെ വിയുടെയും രണ്ടാമത്തെ മകനാണ്. ഇവരുടെ മൂത്ത മകള്‍ റഹീമയും ഇത്തവണ ഒപ്പന വിഭാഗത്തില്‍ സംസ്ഥാന കലോല്‍ത്സവത്തില്‍ മത്സരിക്കുന്നുണ്ട്. റഹ, റിഹാന്‍ എന്നിവരാണ് മറ്റു മക്കള്‍.

തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലാതല കലോല്‍ത്സവത്തില്‍ തുടര്‍ച്ചയായി ഏഴു തവണ അറബിക് നാടകത്തില്‍ ഒന്നാമത് എത്തിയിരുന്നു. സംസ്ഥാന തലത്തിലും ഏഴു തവണ അറബിക് നാടകത്തിനു എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷവും അറബിക്ക് നാടകത്തിന്റെ രചനയും സംവിധാനവും ശ്രീ കുമാര്‍ കൊറോ ആയിരുന്നു നിര്‍വ്വഹിച്ചിരുന്നത്. സ്വന്തം ജില്ലയില്‍ നടക്കുന്ന സംസ്ഥാന കലോത്സവമായത് കൊണ്ട് ഇപ്രാവശ്യം നാടകത്തിന്റെ സംവിധാനം സുരഭി അയ്യക്കാടിനെ ഏല്‍പ്പിക്കുകയായിരുന്നു. ശ്രീ കുമാര്‍ മലയാളത്തില്‍ രചിക്കുന്ന നാടകം അറബിയിലേക്ക് തര്‍ജമ ചെയ്ത് നല്‍കുന്നത് സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അറബിക് അധ്യാപകരാണ്.

സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയും മറ്റു ടീച്ചേഴ്‌സിന്റെയും കുട്ടികളുടെയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും ഭാഗത്തുനിന്നും കലോല്‍ത്സവ കണ്‍വീനറുടെ ഭാഗത്തു നിന്നും നല്ല സഹകരണവും പ്രോത്സാഹനവും ലാഭിച്ചിട്ടുണ്ടെന്നു നാടകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു. ഇത് ആദ്യമായാണ് തന്ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സംസ്ഥാന തല കലോല്‍ത്സവത്തില്‍ അഭിനയത്തിന് പുരസ്‌ക്കാരം ലഭിക്കുന്നത്.

റംസാന്റെ പിതാവ് റഹ് മാന്‍ ഡി എല്‍ ഐയ്ക്കും സ്‌കൂള്‍ കാലത്ത് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ജിംഖാന മേല്‍പറമ്പിന്റെ സജീവ പ്രവര്‍ത്തകനായ അബ്ദുര്‍ റഹ് മാന്റെ മകന്റെ നേട്ടത്തില്‍ ജിംഖാനയുടെ കേന്ദ്ര കമ്മിറ്റിയും യു എ ഇ ചാപ്റ്റര്‍ ഭാരവാഹികളും ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Mohammed Ramzan is the Best Actor in state level
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?