ഒന്നാം ക്ലാസുകാരന്റെ വിസര്‍ജ്യം ബാഗിലാക്കി നല്‍കിയ സംഭവം; അധ്യാപിക നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്


ഇടുക്കി: (https://ift.tt/2XxUVlX) ക്ലാസില്‍ മല വിസര്‍ജനം നടത്തിയ കുട്ടിയ്ക്ക് വിസര്‍ജ്യം പൊതിഞ്ഞുകെട്ടി ബാഗിലാക്കി കൊടുത്തുവിട്ട സംഭവത്തില്‍ അധ്യാപികയ്ക്ക് തിരിച്ചടിയായി കോടതി വിധി.

News, Kerala, Idukki, Student, Teacher, Court, Verdict, Compensation, The incident where the student's waste was placed in a bag; Order to pay compensation

നിക്കറിനുള്ളില്‍ മലവിസര്‍ജനം നടത്തിയ ഒന്നാംക്ലാസ് വിദ്യാര്‍ഥിയുടെ ബാഗിലാണ് അധ്യാപിക വിസര്‍ജ്യം പൊതിഞ്ഞ് കൊടുത്തുവിട്ടത്. സംഭവത്തില്‍ കുട്ടിക്ക് 25000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.

ദേശീയ മനുഷ്യാവകാശ കമ്മിഷന്റേതാണ് ഉത്തരവ്. നഷ്ടപരിഹാരത്തിനൊപ്പം, അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണം എന്നും സര്‍ക്കാരിന് നിര്‍ദേശമുണ്ട്. നെടുങ്കണ്ടം എസ്ഡിഎ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയായിരുന്നു പരാതി.

പൊതുപ്രവര്‍ത്തകനും, ഹൈക്കോടതി അഭിഭാഷകനുമായ ജോബി ജോളി 2018ലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്നാണ് ചീഫ് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Idukki, Student, Teacher, Court, Verdict, Compensation, The incident where the student's waste was placed in a bag; Order to pay compensation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?