ശബരിമല യുവതീ പ്രവേശനം; പുന:പരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി വ്യാഴാഴ്ച

ന്യൂഡെല്‍ഹി: (www.kvartha.com 13.11.2019) അയോധ്യ വിധിക്കു ശേഷം രാജ്യമൊട്ടാകെ കാത്തിരുന്ന ശബരിമല യുവതീ പ്രവേശന കേസില്‍ സുപ്രീം കോടതി വ്യാഴാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് രഞ് ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ബുധനാഴ്ച രാവിലെ 10.30ന് വിധി പ്രസ്താവിക്കുമെന്നാണ് കരുതുന്നത്.

പുന:പരിശോധനാ ഹര്‍ജികളിലാണ് വിധി പറയുക. 56 പുന:പരിശോധന ഹര്‍ജികളാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ളത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച വിധിയാണ് ബുധനാഴ്ച അറിയാന്‍ കഴിയുക.

 SC to pronounce verdict on women entry in Sabarimala Tomorrow, New Delhi, News, Supreme Court of India, Sabarimala Temple, Trending, Religion, National

ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള വനിതകള്‍ക്കും ഉപാധികളില്ലാതെ പ്രവേശനം അനുവദിച്ച 2018 സെപ്തംബര്‍ 28ലെ വിധിക്കെതിരെ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറയുക. ശബരിമലയില്‍ യുവതികള്‍ക്കുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് യംഗ് ലോഴ്‌സ് അസോസിയേഷന്‍ 2006ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

ഇതിന് പിന്നാലെ കേരളം വന്‍ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ പൊലീസ് എടുത്ത 9000 ക്രിമിനല്‍ കേസുകളില്‍ പ്രതികളായത് 27,000 പേരാണ്. ശബരിമല യുവതി പ്രവേശന വിധിക്കെതിരെ പുന:പരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും ഉള്‍പ്പെടെ 56 പരാതികളാണ് സുപ്രീം കോടതിയില്‍ എത്തിയത്. മേയില്‍ ഹര്‍ജികളില്‍ വാദം കേട്ടശേഷം വിധി പ്രസ്താവത്തിന് മാറ്റിവയ്ക്കുകയായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യം കാത്തിരുന്ന അയോധ്യ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാനും പകരം അഞ്ചേക്കര്‍ പള്ളി പണിയുന്നതിനായി നല്‍കണമെന്നുമായിരുന്നു വിധി. ഇതിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പ്രതീക്ഷിച്ചിരുന്ന വിധിയായിരുന്നു ശബരിമല യുവതി പ്രവേശം.

വിധി എന്തായാലും അംഗീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പ്രതികരിച്ചു. തങ്ങള്‍ക്ക് ശുഭപ്രതീക്ഷയാണെന്നും എല്ലാവരും സംയമനത്തോടെ വിധിയെ അംഗീകരിക്കണമെന്നും പദ്മകുമാര്‍ പറഞ്ഞു.

2016ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുന്‍പാകെ കേസ് വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്നും തല്‍സ്ഥിതി തുടരണമെന്നും സത്യവാങ്മൂലം നല്‍കി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കേസ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. യുവതീ പ്രവേശത്തെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നല്‍കി കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ചീഫ് ജസ്റ്റിസ് 17ന് ആണു വിരമിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SC to pronounce verdict on women entry in Sabarimala Tomorrow, New Delhi, News, Supreme Court of India, Sabarimala Temple, Trending, Religion, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?