ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി പിടിയില്‍
കഴക്കൂട്ടം: ( www.kvartha.com 04.11.2019) സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. മര്യനാട് അര്‍ത്തി പുരയിടത്തില്‍ സോജന്‍ (24), മര്യനാട് ആശ ഹൗസില്‍ അഭിലാഷ് (25), മര്യനാട് ഫിഷര്‍മെന്‍ കോളനി എ-7ല്‍ ടോമി (23) എന്നിവരാണ് അറസ്റ്റിലായത്.
സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്. വ്യാഴാഴ്ചയാണ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ കഠിനംകുളം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയോടെ പെണ്‍കുട്ടിയെ സ്റ്റേഷന്‍ കടവ് ഭാഗത്ത് നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ നേരത്തെ കഠിനംകുളം ശാന്തിപുരം ശാലിനി കോട്ടേജില്‍ നിരഞ്ജ (21) നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഠിനംകുളം എസ്എച്ച്ഒ വിനോദ് കുമാര്‍, എസ്‌ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, News, school, Student, Torture, Case, Arrested, Girl students, Police, Complaint, Girl Kidnapped and Molested: 3 more accused arrested

Powered by Info News For You
Comments
Post a Comment