സൗദിയില്‍ മലയാളി യുവാവ് കാറിടിച്ച് മരിച്ചു
റിയാദ്: (www.kvartha.com 06.11.2019) സൗദിയില്‍ മലയാളി യുവാവ് കാറിടിച്ച് മരിച്ചു. തിരുവനന്തപുരം നാവായിക്കുളം സീമന്തപുരം സ്വദേശി നിസാ മന്‍സിലില്‍ നിഷാദ്(29) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം-അല്‍ഖോബാര്‍ ഹൈവേയില്‍ സ്റ്റേഡിയം സിഗ്നലിന് സമീപമായിരുന്നു അപകടം.
റോഡു മുറിച്ചു കടക്കുകയായിരുന്ന നിഷാദിനെ അതിവേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. രാത്രിയില്‍ ജോലികഴിഞ്ഞ് സഹോദരീ ഭര്‍ത്താവിനെ കാണാന്‍ പോകുന്നതിനാണ് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചത്. സൗദി പൗരന്‍ ഓടിച്ച ജിഎംസി വാഹനം അതിവേഗതയിലെത്തി ഇടിക്കുകയായിരുന്നു. ഇടിയേറ്റ് തെറിച്ചുവീണ യുവാവ് സംഭവസ്ഥലത്തു തന്നെ മരിച്ചു.
ദമ്മാം സീകോ ബില്‍ഡിങ്ങിന് സമീപം ഒരു കടയിലെ ജീവനക്കാരനായിരുന്നു. നാലു വര്‍ഷമായി സൗദിയിലുള്ള യുവാവ് നാലുമാസം മുമ്പാണ് വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയത്. ഇബ്രാഹിം-റാഹില ദമ്പതികളുടെ മകനാണ് മരിച്ച നിഷാദ്. ഭാര്യ: ഷബ്‌ന. സഹോദരീ ഭര്‍ത്താവ് അന്‍സാരി ദമ്മാമിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Riyadh, News, Gulf, World, Accident, Death, Road, Youth, Malayali died in road accident in Saudi

Powered by Info News For You

Comments
Post a Comment