സഹോദരിയുടെ സ്വര്‍ണാഭരണം നഷ്ടമായ കേസ്; സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന് പൊലീസിന്റെ ക്രൂരമര്‍ദനം

മലപ്പുറം: (www.kvartha.com 15.11.2019) മലപ്പുറം പോത്തുകല്ലില്‍ സഹോദരിയുടെ സ്വര്‍ണാഭരണം നഷ്ടമായ കേസില്‍ സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന് പൊലീസിന്റെ ക്രൂരമര്‍ദനം. മുണ്ടേരി ബ്രാഞ്ച് കമ്മിറ്റി അംഗം ചളിക്കല്‍ കണ്ടമംഗലത്ത് കൃഷ്ണന്‍കുട്ടിക്കാണ് മര്‍ദനമേറ്റത്.

സഹോദരി വിജിയുടെ മൂന്നു പവന്‍ തൂക്കമുളള സ്വര്‍ണാഭരണം നഷ്ടമായ കേസിലാണ് പോത്തുകല്‍ പോലീസ് കൃഷ്ണന്‍കുട്ടിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് കസ്റ്റഡിയില്‍ എടുത്തത്. കുടുംബത്തിന് സംശയമില്ലാതിരുന്നിട്ടും പൊലീസ് നായ പരാതിക്കാരുടെ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തി എന്ന ഒറ്റക്കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് സ്റ്റേഷനിലേക്ക് ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കുറ്റം സമ്മതിക്കാന്‍ എസ് ഐയും രണ്ടു സിവില്‍ പൊലീസ് ഓഫീസര്‍മാരും ചേര്‍ന്നാണ് ക്രൂരമര്‍ദനം നടത്തുകയായിരുന്നു.

Police assault CPM worker in Malappuram, Malappuram, News, Local-News, Politics, Complaint, Police, Attack, Kerala, Hospital, Treatment, Injured

ദേഹമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. നാഭിയില്‍ ഷൂവിട്ടു ചവിട്ടി. ഒടുവില്‍ സ്വര്‍ണം നഷ്ടമായ സഹോദരിയും അമ്മയും ചേര്‍ന്നാണ് രക്ഷപ്പെടുത്തി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. പരാതിക്കാരിയോട് പൊലീസ് അശ്ലീലച്ചുവയോടെയും അപമര്യാദയായും പെരുമാറിയെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police assault CPM worker in Malappuram, Malappuram, News, Local-News, Politics, Complaint, Police, Attack, Kerala, Hospital, Treatment, Injured.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?