വാളയാര്‍ കേസിലെ പ്രോസിക്യൂട്ടര്‍ ലതാ ജയരാജനെ പുറത്താക്കി

തിരുവനന്തപുരം: (www.kvartha.com 18.11.2019) വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രോസിക്യൂട്ടര്‍ ലതാ ജയരാജനെ സര്‍ക്കാര്‍ പുറത്താക്കി. ദുരൂഹ മരണ കേസില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയത്. രാവിലെയാണ് ലതാ ജയരാജനെ പുറത്താക്കി കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പ് വെച്ചത്.

കേസിന്റെ വിചാരണ വേളയില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതിനിടെ വാളയാര്‍ കേസില്‍ അപ്പീലിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. അപ്പീല്‍ ഹരജിയില്‍ മികച്ച അഭിഭാഷകരെ നിയമിക്കും.

കേസില്‍ സിപിഎം ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അങ്ങനെ ഇടപെടാന്‍ വെറുതെ ഇരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

പെണ്‍കുട്ടികളുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കും. നിലവിലെ നിയമോപദേശം പ്രകാരം സര്‍ക്കാറിന് സിബിഐ അന്വേഷണത്തിന് വിടാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

 Kerala, News, Thiruvananthapuram, Girl students, Torture, Case, Murder, Chief Minister, Valayar case public prosecutor Latha Jayarajan dismissed

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, News, Thiruvananthapuram, Girl students, Torture, Case, Murder, Chief Minister, Valayar case public prosecutor Latha Jayarajan dismissed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?