ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരത്തില്‍ നിര്‍ണ്ണായക ചര്‍ച്ച; ഫീസ് വര്‍ധനവില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍
ന്യൂഡല്‍ഹി: (www.kvartha.com 20.11.2019) ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചത് പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ തുടര്‍ന്നുള്ള സമരത്തില്‍ നിര്‍ണ്ണായക ചര്‍ച്ച ബുധനാഴ്ച. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് നിയമിച്ച ഉന്നതാധികാര സമിതിയുമായി രാവിലെ 10.30 മണിക്കാണ് ചര്‍ച്ച നടക്കുക.
ന്യൂഡല്‍ഹിയിലെ ശാസ്ത്രി ഭവനില്‍ നടക്കുന്ന ചര്‍ചയില്‍ മുന്‍ യുജിസി ചെയര്‍മാന്‍ വി എസ് ചൗഹാനാണ് പങ്കെടുക്കുക. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഫീസ് വര്‍ധനവില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
അതേസമയം അന്ധവിദ്യാര്‍ത്ഥികളെ അടക്കം തല്ലി ചതച്ച പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജെഎന്‍യുവിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ദില്ലി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പൊലീസിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐക്ഷി ഘോഷ് പറഞ്ഞു. വിഷയത്തില്‍ ജെഎന്‍യുവിലെ അധ്യാപക സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Students, Strike, Police, JNU Students' march; Discussion on hostel fees
Powered by Info News For You

Comments
Post a Comment