സ്വന്തം വിശ്വാസ്യത പൂര്‍ണമായി കളഞ്ഞു കുളിച്ച ഒരു അധികാര മോഹി മാത്രമായി പവാര്‍ അധഃപതിച്ചിരിക്കുന്നു; മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി അധികാരത്തില്‍ എത്തിയതില്‍ പ്രതികരണവുമായി വി ടി ബല്‍റാം എം എല്‍ എ
കോട്ടയം: (www.kvartha.com 23.11.2019) മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി അധികാരത്തില്‍ എത്തിയതില്‍ പ്രതികരണവുമായി വി ടി ബല്‍റാം എം എല്‍ എ. തന്റെ ഫേസ്ബുക്കിലൂടൈയാണ് ബല്‍റാം പവാറിനെതിരെ തിരിഞ്ഞത്.
അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ എന്‍സിപി ചെയ്ത ഈ ലജ്ജാകരമായ മലക്കം മറിച്ചില്‍ സമാനതകളില്ലാത്തതാണെന്നാണ് ബല്‍റാമിന്റെ വിമര്‍ശനം.
സ്വന്തം വിശ്വാസ്യത പൂര്‍ണമായി കളഞ്ഞു കുളിച്ച ഒരു അധികാര മോഹി മാത്രമായി പവാര്‍ അധഃപതിച്ചിരിക്കുകയാണെന്നും ബല്‍റാം കുറ്റപ്പെടുത്തുന്നു.
വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ എന്‍സിപി ചെയ്ത ഈ ലജ്ജാകരമായ മലക്കം മറിച്ചില്‍ സമാനതകളില്ലാത്തതാണ്. മറ്റെല്ലാ ആശങ്കകള്‍ക്കുമപ്പുറം ബിജെപിയുടെ ഒരു സര്‍ക്കാരിനെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്താനുള്ള അവസരമെന്ന നിലയിലാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളെ മതേതര മനസ്സുള്ളവര്‍ നോക്കിക്കണ്ടത്.
അതിനുവേണ്ടിയാണ് മനസ്സില്ലാ മനസ്സോടെ പല വിട്ടുവീഴ്ചകള്‍ക്കും സന്നദ്ധമായത്. എന്നാല്‍ അതിനെയെല്ലാം അട്ടിമറിച്ച് രായ്ക്കുരാമാനം ശരദ് പവാറിനെ മറുകണ്ടം ചാടിച്ചതിന് പുറകില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഭീഷണിയാണോ രാഷ്ട്രപതി പദത്തിന്റെ പ്രലോഭനമാണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഏതായാലും സ്വന്തം വിശ്വാസ്യത പൂര്‍ണമായി കളഞ്ഞു കുളിച്ച ഒരു അധികാര മോഹി മാത്രമായി പവാര്‍ അധഃപതിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ കേരള ഘടകത്തെ മന്ത്രിസഭയിലും മുന്നണിയിലും നിലനിര്‍ത്തുമോ എന്ന് ഇടതു മുന്നണി വ്യക്തമാക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: V T Balram Facebook post against Sharad Pawar,Kottayam, News, Politics, NCP, BJP, Congress, Criticism, Facebook, Post, Kerala.

Powered by Info News For You

Comments
Post a Comment