'ബുള്‍ബുള്‍' ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക്; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത


ദേശീയം (www.evisionnews.co): ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് നാളെയോടെ ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. അടുത്തദിവസങ്ങളില്‍ ഇത് ഒഡീഷയുടെ തീരപ്രദേശങ്ങളിലൂടെ പശ്ചിമബംഗാളിലൂടെ ബംഗ്ലാദേശിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയുള്‍പ്പെടുന്ന മേഖലയില്‍ ക്യാര്‍, മഹ എന്നിവയ്ക്ക് ശേഷം രണ്ടാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ഇത്. ഈ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ആന്തമാന്‍-നിക്കോബര്‍ ദ്വീപുകളിലും ഒഡീഷയുടെ വടക്കന്‍ തീരങ്ങളിലും പശ്ചിമബംഗാളിലും ശക്തമായ മഴയുണ്ടാകാനാണ് സാധ്യത. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 70 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. അടുത്ത ദിവസങ്ങളില്‍ ഈ മേഖലയിലുള്ളവര്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

ക്യാര്‍, മഹ എന്നിവയ്ക്കു ശേഷം രണ്ടാഴ്ചയിക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. പാകിസ്ഥാനാണ് ചുഴലിക്ക് ബുള്‍ബുള്‍ എന്ന പേര് നല്‍കിയത്. അടുത്ത ആറ് മണിക്കൂറില്‍ ബുള്‍ബുള്‍ ശക്തിപ്രാപിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബുള്‍ബുള്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷാ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെയും മറ്റന്നാളും മണിക്കൂറില്‍ 70 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?