പ്രതിപക്ഷത്തിരിക്കാനാണ് ജനം ആവശ്യപ്പെട്ടത്; അങ്ങനെ ചെയ്യാനാണ് തീരുമാനം; ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി എന്‍സിപി നേതാവ് ശരദ് പവാര്‍

മുംബൈ: (www.kvartha.com 02.11.2019) മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന സൂചനയുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. പതിപക്ഷത്തിരിക്കാനാണ് ജനം ആവശ്യപ്പെട്ടതെന്നും അങ്ങനെ തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് എന്‍സിപി നയം വ്യക്തമാക്കി അധ്യക്ഷന്‍ രംഗത്തത്തിയത്.

ബിജെപിയും ശിവസേനയും തമ്മില്‍ തുടരുന്ന രാഷ്ട്രീയ വടംവലി ബാലിശമാണ്. ശിവസേനയോടൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള യാതൊരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല. ജനവിധി അംഗീകരിച്ച് പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനം, പവാര്‍ പറഞ്ഞു.

 National, Mumbai, Maharashtra, Government, NCC, BJP, Politics, Chief Minister, UDF, News, People Have Asked Us To Sit In Opposition, Party Will Do So: Sharad Pawar

രണ്ടരവര്‍ഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ശിവസേനയുടെ നിലപാട് ബിജെപി അംഗീകരിക്കാത്തതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായത്. 286 അംഗ നിയമസഭയില്‍ ബിജെപിക്ക് 105ഉം ശിവസേനയ്ക്ക് 96ഉം സീറ്റുകളാണുള്ളത്. എന്‍സിപിക്ക് 54 സീറ്റുകളുണ്ട്. 44 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: National, Mumbai, Maharashtra, Government, NCC, BJP, Politics, Chief Minister, UDF, News, People Have Asked Us To Sit In Opposition, Party Will Do So: Sharad Pawar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?