സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ആദ്യ സ്വര്‍ണം പാലക്കാട് മാര്‍ ബേസിലിന്

കണ്ണൂര്‍: (www.kvartha.com 16.11.2019) 63-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ തുടക്കമായി. മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ സര്‍വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് ട്രാക്ക് ഉണര്‍ന്നത്. ഇതില്‍ ആദ്യ സ്വര്‍ണം എറണാകുളം സ്വന്തമാക്കി. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ അമിത് എന്‍ വിയാണ് സ്വര്‍ണം നേടിയത്.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ ചാന്ദിനി സി സ്വര്‍ണം നേടി. ഈ ഇനത്തില്‍ തിരുവനന്തപുരം സായിയിലെ മിന്നു പി റോയ് വെള്ളിയും പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ അനന്യ വെങ്കലവും നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും കോഴിക്കോടിനാണ്. കട്ടിപ്പാറ എച്ച് എഫ് എസ് എസ് എസിലെ സനിക സ്വര്‍ണവും അതേ സ്‌കൂളിലെ അനശ്വര ഗണേഷ് വെള്ളിയും നേടി.

63rd Kerala School Sports Meet kick starts in Kannur, Amit of Ernakulam bags first gold, Kannur, News, Ernakulam, School, Athletes, Gold, Children, Education, Kerala

98 ഇനങ്ങളിലായി 1904 കായികതാരങ്ങള്‍ പങ്കെടുക്കും. ആദ്യ ദിനം 18 ഫൈനലുകളാണ് നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റര്‍ ഫൈനലുകളാണ് ശനിയാഴ്ചത്തെ പ്രധാന ആകര്‍ഷണം. വൈകിട്ട് 3.30-ന് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സി രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ പങ്കെടുക്കും. ഒളിമ്പ്യന്‍മാരായ പി ടി ഉഷ, എം ഡി വത്സമ്മ, ബോബി അലോഷ്യസ്, ടിന്റു ലൂക്ക, ജിസ്‌ന മാത്യു എന്നിവരെയും വി കെ വിസ്മയയെയും ചടങ്ങില്‍ ആദരിക്കും. 16 മുതല്‍ 19 വരെയാണ് കായികോത്സവം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 63rd Kerala School Sports Meet kick starts in Kannur, Amit of Ernakulam bags first gold, Kannur, News, Ernakulam, School, Athletes, Gold, Children, Education, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?