ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വീട്ടമ്മയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവിന് മാസങ്ങള്‍ക്ക് ശേഷം കിട്ടിയത് മുട്ടന്‍ പണി; ഭാര്യയുടെ പരാതിയില്‍ അകത്തായപ്പോള്‍ കാമുകി ഗര്‍ഭിണി

തിരുവനന്തപുരം: (www.kvartha.com 01.12.2019) ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വീട്ടമ്മയ്‌ക്കൊപ്പം ഒളിച്ചോടിയ 39കാരന് മാസങ്ങള്‍ക്ക് ശേഷം കിട്ടിയത് മുട്ടന്‍പണി. ഭാര്യയുടെ പരാതിയില്‍ ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഇയാളെ പോലീസ് പിടികൂടി. കോതമംഗലം കറുകടം വട്ടേപ്പറമ്പില്‍ ജനീഷിനെയാണ് ഭാര്യയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ ജനുവരി 14നാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ജനീഷിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല.

Man who eloped with house wife arrested,Thiruvananthapuram, News, Local-News, Pregnant Woman, Eloped, Police, Complaint, Kerala

തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇരുവരെയും തിരുവനന്തപുരം ജില്ലയിലെ നേമത്ത് നിന്നും കണ്ടെത്തി. കാമുകിയായ യുവതി ഇപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയാണ്. യുവാവിനെ കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man who eloped with house wife arrested,Thiruvananthapuram, News, Local-News, Pregnant Woman, Eloped, Police, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?