ശബരിമലയില്‍ യുവതീപ്രവേശനം നടപ്പാക്കണം, സുപ്രീംകോടതി വിധിയോട് കളിക്കരുത് ; വാദത്തിനിടെ സോളിസിറ്റര്‍ ജനറലിനോട് പൊട്ടിത്തെറിച്ച് ജസ്റ്റിസ് നരിമാന്‍
ന്യൂഡെല്‍ഹി: (www.kvartha.com 15.11.2019) ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ യുവതീ പ്രവേശനം നടപ്പാക്കണമെന്ന് കര്‍ശനമായി പറഞ്ഞ് സുപ്രീംകോടതി ജസ്റ്റിസ് റോഹിംഗ്ടണ്‍ ഫാലി നരിമാന്‍. തന്റെ വിധി പഠിക്കണമെന്നും നടപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടാണ് നരിമാന്‍ പറഞ്ഞത്. അസാധാരണ സാഹചര്യത്തില്‍ മറ്റൊരു കേസ് പരിഗണിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
കര്‍ണാടക നേതാവ് ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആണ് നരിമാന്റെ പ്രതികരണം. എന്‍ഫോഴ്സ്മെന്റിന്റെ ഹര്‍ജി തള്ളിക്കളഞ്ഞ ജസ്റ്റിസ് നരിമാന്‍ മിസ്റ്റര്‍ സോളിസിറ്റര്‍ ജനറല്‍ എന്ന പരാമര്‍ശത്തോടെയാണ് പ്രതികരിച്ചത്.

ഞങ്ങള്‍ പുറപ്പെടുവിച്ച ശബരിമല വിധി വായിച്ച് നോക്കാന്‍ നിങ്ങളുടെ ഉദ്യോഗസ്ഥരോട് പറയണം. അവരെ ബോധവത്കരിക്കണം. കോടതി വിധി നടപ്പിലാക്കാന്‍ ഉള്ളതാണ്. കളിക്കാന്‍ ഉള്ളത് അല്ല. ഇതായിരുന്നു വാക്കുകള്‍. എന്നാല്‍ ഇതിനോട് ഒന്നും പ്രതികരിക്കാതെ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ നിന്ന് പുറത്തേക്ക് പോയി.
ശബരിമല യുവതി പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ട ഭൂരിപക്ഷ വിധിക്ക് എതിരെ ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂടും ഭിന്ന വിധി എഴുതിയിരുന്നു. യുവതി പ്രവേശന ഉത്തരവ് നടപ്പിലാക്കുന്നതിന് എതിരായ സംഘടിത പ്രതിഷേധങ്ങള്‍ ശക്തമായി നേരിടണമെന്നും വിധി നടപ്പിലാക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്ക് ഉണ്ട് എന്നും ഭിന്ന വിധിയില്‍ പറയുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ജസ്റ്റിസ് നരിമാന്റെ വെള്ളിയാഴ്ചത്തെ പരാമര്‍ശങ്ങളെയും കാണേണ്ടത്.
വെള്ളിയാഴ്ച ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ എതിര്‍ത്തു കൊണ്ടാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ എത്തിയത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് രൂക്ഷമായിട്ടായിരുന്നു നരിമാന്റെ പ്രതികരണം. ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള നിര്‍ദേശം പോലെയായിട്ടുണ്ട് പരാമര്‍ശം.
അതേസമയം കേസില്‍ പഴയ വിധി നില നില്‍ക്കുമോ അസാധുവാകുമോ എന്ന കാര്യത്തില്‍ കേരള സര്‍ക്കാരിന് പോലും വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍ ഇത്തവണ യുവതീ പ്രവേശത്തെ അനുകൂലിക്കുന്ന നിലപാട് എടുക്കേണ്ടതില്ലെന്ന നിലപാടില്‍ എത്തി നില്‍ക്കുകയായിരുന്നു സര്‍ക്കാര്‍.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശന നിഷേധത്തിനൊപ്പം പാഴ്സി സ്ത്രീകള്‍ക്കും മുസ്ലീം വനിതകള്‍ക്കും ദേവാലയങ്ങളില്‍ പ്രവേശനം അനുവദിക്കാത്തതിന് എതിരേയുള്ള ഹര്‍ജിയും സുപ്രീംകോടതിയുടെ മുന്നിലുണ്ട്. വിശ്വാസവുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികളും നില നില്‍ക്കുന്ന സാഹചര്യത്തിലാണ് വിഷയം ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടത്.
അതേസമയം ഏഴംഗ ബഞ്ചില്‍ ജസ്റ്റിസ് നരിമാന്‍ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. അടുത്ത ദിവസം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വിരമിക്കുന്നതോടെ പകരക്കാരനായി എത്തുന്ന ചീഫ് ജസ്റ്റിസ് ആയിരിക്കും ബഞ്ച് തീരുമാനിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Order on women entry should be executed, our judgements are not to be played with, says Justice Nariman, New Delhi, News, Politics, Sabarimala Temple, Sabarimala-Verdict, Supreme Court of India, Justice, Criticism, National.

Powered by Info News For You

Comments
Post a Comment