മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചു; എസ്എഫ്‌ഐ - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നിയമ-മാധ്യമ വിദ്യാര്‍ത്ഥികളുമായ രണ്ട് പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു
കോഴിക്കോട്: (www.kvartha.com 02.11.2019) മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ച രണ്ട് പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. കോഴിക്കോട്ടാണ് സംഭവം. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി അലന്‍ ഷുഐബ്, പന്തീരാങ്കാവ് സ്വദേശി ത്വാഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ടോടെ കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടക്കെതിരെയുള്ള ലഘുലേഖ കൈവശം വെച്ചതിനാണ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമം(യുഎപിഎ) ചുമത്തി അറസ്റ്റ് ചെയ്തത്. ഇരുവരും സിപിഎം അനുഭാവികളും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സജീവ പ്രവര്‍ത്തകരുമാണ്. ഇരുവരുടെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ ബിരുദ വിദ്യാര്‍ഥിയാണ് അലന്‍. മാധ്യമവിദ്യാര്‍ഥിയാണ് ത്വാഹ ഫസല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, News, Kozhikode, Maoist, Arrest, Police, Law, CPM, SFI, Inspection, House, Student, Law-Journalism students arrested with UAPA

Powered by Info News For You
Comments
Post a Comment