അയോധ്യ വിധി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്; പദ്ധതിയിടുന്നത് ജെയ്‌ഷെ ഇ മുഹമ്മദ്

ന്യൂഡെല്‍ഹി: (www.kvartha.com 10.11.2019) അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ജെയ്‌ഷെ ഇ മുഹമ്മദ് ആണ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഡെല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മിലിട്ടറി ഇന്റലിജന്‍സും റോയും ഐബിയുമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൂന്ന് ഏജന്‍സികള്‍ സമാന മുന്നറിയിപ്പ് നല്‍കിയതിനാല്‍ അതീവ ഗൗരവമായാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ കാണുന്നത്. അതേസമയം അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇപ്പോഴും കനത്ത ജാഗ്രത തുടരുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. അയോധ്യയില്‍ 4000 സി ആര്‍ പി എഫ് ഭടന്മാരെക്കൂടി അധികം വിന്യസിച്ചു.

Ayodhya verdict terror threat India says intelligence agencies, New Delhi, News, Politics, Terror Attack, Trending, Warning, Protection, National.

വിധിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന വിലക്ക് തുടരുന്നുണ്ട്. വിദ്വേഷം പ്രചരിപ്പിച്ച് സമാധാനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ഡെല്‍ഹി പൊലീസ് ആവര്‍ത്തിച്ചു.

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയണമെന്നാണ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പ്രസ്താവിച്ചിരിക്കുന്നത്. പകരം മുസ്ലീങ്ങള്‍ക്ക് അയോധ്യയില്‍ തന്നെ അവര്‍ പറയുന്ന സ്ഥലത്ത് അഞ്ചേക്കര്‍ നല്‍കണമെന്നും വിധിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ആരംഭിച്ച വലിയ ഒരു തര്‍ക്കത്തിനാണ് ഇതോടുകൂടി പരിസമാപ്തിയായിരിക്കുന്നത്.

അയോധ്യ കേസില്‍ വിധി പറഞ്ഞ ഭരണഘടനാ ബഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ളവരുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ നിരോധനാജ്ഞ തുടരുകയാണ്. മുംബൈയും ബംഗളൂരുവും കനത്ത ജാഗ്രതയിലാണ്. രാജസ്ഥാനിലെ അജ്മീറില്‍ വിഛേദിച്ച ഇന്റര്‍നെറ്റ് സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ayodhya verdict terror threat India says intelligence agencies, New Delhi, News, Politics, Terror Attack, Trending, Warning, Protection, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?