റബ്ബര്‍ ഷീറ്റ് ഉണക്കാനിടുന്നതിനിടെ പൊതുപ്രവര്‍ത്തകന്‍ ടെറസില്‍ നിന്നും വീണ് മരിച്ചു

പനത്തടി: (www.kasargodvartha.com 14.11.2019) റബ്ബര്‍ ഷീറ്റ് ഉണക്കാനിടുന്നതിനിടെ ടെറസില്‍ നിന്നും വീണ് മരിച്ചു. പനത്തടി പണക്കയം തോക്കാനം വീട്ടില്‍ ടി വി കുമാരന്‍(58) ആണ് മരിച്ചത്. റബര്‍ ഷീറ്റ് ഉണക്കുന്നതിനിടയില്‍ വീടിന്റെ രണ്ടാം നിലയിലെ ടെറസ്സില്‍ നിന്നും വീണായിരുന്നു അപകടം. ദീര്‍ഘകാലം ബളാംതോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.

ഭാര്യ: ബാലാമണി. മക്കള്‍: മനുരാജ്, മനീഷ. സഹോദരങ്ങള്‍: ഗംഗാധരന്‍, ലക്ഷ്മി, ഓമന, രമണി, രാഗിണി, പരേതയായ കാര്‍ത്യായനി.

മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബളാംതോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പരേതനോടുള്ള ആദരസൂചകമായി ബളാംതോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യാഴാഴ്ച നടത്താനിരുന്ന ശിശുദിന റാലി മാറ്റിവെച്ചിരുന്നു.

 Panathadi, News, Kerala, Kasaragod, Death, 58 year old falls to death in Panathady

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Panathadi, News, Kerala, Kasaragod, Death, 58 year old falls to death in Panathady


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?