പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങി; ആദ്യ ദിനം കശ്മീരിന്റെ കര്‍ശന നിയന്ത്രണത്തില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡെല്‍ഹി: (www.kvartha.com 19.11.2019) പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 18ന് തുടക്കം കുറിച്ചു. ഡിസംബര്‍ 13 വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ദേശീയ പൗരത്വ ബില്‍ ഉള്‍പ്പെടെ 27 ബില്ലുകള്‍ അവതരിപ്പിക്കുന്നുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെയാണ് ആദ്യ പാര്‍ലമെന്റ് സമ്മേളനത്തെ ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അഭിമുഖീകരിച്ചതെങ്കില്‍ ഇത്തവണ മഹാരാഷ്ട്രയിലെ ജനവിധിയും ഹരിയാന തെരഞ്ഞെടുപ്പ് ഫലവും മൂലം നിറം മങ്ങിയ അവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍ ശൈത്യകാല സമ്മേളനം ചേരുന്നത്.

സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ പാര്‍മെന്റില്‍ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ തുടരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്. ചോദ്യോത്തരവേളയില്‍ ആദ്യ ചോദ്യം ഉന്നയിക്കാന്‍ ടിഡിപി അംഗം കേസിനേനിയെ സ്പീകര്‍ ക്ഷണഇച്ചത് മുതല്‍ തന്നെ കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ തടങ്കലില്‍ വയ്ക്കുന്നതിനെതിരെ പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തി.

New Delhi, News, National, Lok Sabha, Parliament, Election, Parliament Winter Session begins today
ജമ്മുകശ്മീരിലെ മുതിര്‍ന്ന നേതാക്കളായ ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി, ഫറൂഖ് അബ്ദുല്ല എന്നിവര്‍ ഇപ്പോഴും തടവില്‍ തുടരുകയാണ്. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. അതിനാല്‍ തന്നെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം സഭ പ്രതിപക്ഷ പ്രതിഷേധത്തിന് വേദിയായി.

അരുണ്‍ ജെയ്റ്റിലി, സുഷമ സ്വരാജ് തുടങ്ങിയ അന്തരിച്ച നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സഭ നടപടികള്‍ തുടങ്ങിയത്. 2014 ഡിസംബര്‍ 31ന് മുമ്പ് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള പൗരത്വ ഭേദഗതി ബില്‍, ഡല്‍ഹിയിലെ അനധികൃത കോളനികള്‍ നിയമപരമാക്കുന്നതിനുള്ള ബില്‍ തുടങ്ങിയവ പാസാക്കിയെടുക്കുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: New Delhi, News, National, Lok Sabha, Parliament, Election, Parliament Winter Session begins today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?