ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും ക്രൂരപീഡനം, യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: (www.kvartha.com 03.11.2019) സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും ക്രൂരപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ അംബര്‍പേട്ടില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ശിവാനിയും സായ് സുകേതും 2014ല്‍ വിവാഹിതരായത്. കുറച്ചു കാലങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങിയെന്നുമാണ് പോലീസ് പറഞ്ഞത്.

സായിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അക്കാരണത്താലും യുവതി മാനസികമായി വിഷമത്തിലായിരുന്നെന്നും പോലീസ് പറയുന്നു. ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു ശിവാനി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശിവാനിയെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിനും അമ്മക്കുമെതിരെ സ്ത്രീധന പീഡനത്തിന് പോലീസ് കേസെടുത്തു. ശിവാനിയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയമുയര്‍ത്തിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Hyderabad, News, National, Crime, Suicide, Woman, Husband, Case, Arrest, attack, Police, Dowry, Fed up of harassment, woman commits suicide

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hyderabad, News, National, Crime, Suicide, Woman, Husband, Case, Arrest, attack, Police, Dowry, Fed up of harassment, woman commits suicide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?