'ടീച്ചറേ എന്റെ കാലില്‍ എന്തോ കടിച്ചു, നല്ല വേദനയുണ്ട്' മണിക്കൂറുകള്‍ നീണ്ട ആശങ്ക പിന്നീട് ആശ്വാസത്തിന് വഴിമാറി
കോട്ടയം: (https://ift.tt/37ECOiR) തൊടുപുഴ ഇടവെട്ടി ജി എല്‍ പി എസിലെ നാലാംക്ലാസുകാരന്‍ പ്രണവ് കളിക്കുന്നതിനിടെ കാലില്‍ എന്തോ കടിച്ചത് ഏവരെയും ഏറെനേരം പാമ്പാണോയെന്ന ഭയത്തിലാക്കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചതോടെ കുട്ടിയെ പാമ്പ് കടിച്ചില്ലെന്നും വിഷബാധയേറ്റിട്ടില്ലെന്നും മനസിലായി.
രാവിലെ 11.30-നുള്ള ഇടവേളയിലെ കളിക്കിടെ സ്റ്റാഫ് റൂമിലേക്ക് ഓടിവന്ന് 'ടീച്ചറേ എന്റെ കാലില്‍ എന്തോ കടിച്ചു. നല്ല വേദനയുണ്ട്'-വിവരം പറഞ്ഞതോടെ ഒരു നാട് മുഴുവനാണ് ആശങ്കയിലായത്. കഴിഞ്ഞ ദിവസം വയനാട്ടില്‍ ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ച വാര്‍ത്ത അറിഞ്ഞിരുന്ന കുട്ടി ഭയപ്പെട്ടു. നോക്കിയപ്പോള്‍ ചെറിയ മുറിപ്പാടും കണ്ടു. ഇതിനെ തുടര്‍ന്നാണ് അധ്യാപകരും ജാഗ്രതയിലായത്.
സ്‌കൂളിന് സമീപത്തുള്ള ആല്‍ത്തറയിലാണ് പ്രണവ് കളിച്ചുകൊണ്ടിരുന്നത്. വല്ല പാമ്പൊ മറ്റൊ കടിച്ചതാണോയെന്ന സംശയമേറിയതോടെ അധ്യാപകര്‍ കാത്തുനിന്നില്ല. ഈ സമയം സ്‌കൂള്‍പരിസരം വൃത്തിയാക്കാനായി ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുണ്ടായിരുന്നു. അവരും അധ്യാപകരും ചേര്‍ന്ന് കുട്ടിയുടെ കാല്‍ പരിശോധിച്ചു.
തുടര്‍ന്ന് ഒരു അധ്യാപകന്റെ കാറില്‍ ആദ്യം സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. വഴിയില്‍വെച്ച് പ്രണവിന്റെ അച്ഛന്‍, അമ്മ ചിത്ര, മുത്തശ്ശി എന്നിവരെയും കൂട്ടി. പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയപ്പോള്‍ ലക്ഷണങ്ങള്‍ വെച്ച് പാമ്പല്ലെന്ന് ഡോക്ടര്‍ വിലയിരുത്തി. എങ്കിലും ഒപ്പമുള്ളവരുടെ ഭയം ഡോക്ടറെയും ഭയപ്പെടുത്തി.
അങ്ങനെ അവിടെനിന്ന് ജില്ലാ ആശുപത്രിയും കടന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ഐ സി എച്ചില്‍ എത്തിച്ചു. പരിശോധന പൂര്‍ത്തിയാക്കി പാമ്പുകടിയേറ്റിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെയാണ് നാടിന്റെ ആശങ്കയൊഴിഞ്ഞത്.
ഇതിനിടെ ആശുപത്രിയില്‍ വെച്ച് രക്തസമ്മര്‍ദം കൂടി പ്രണവിന്റെ മുത്തശ്ശി തളര്‍ന്നുവീണു. ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പാമ്പ് കടിച്ചതല്ലെങ്കിലും മുറിപ്പാട് കണ്ടെത്തിയതിനാല്‍ ബുധനാഴ്ചവരെ പ്രണവിനെ ഐ സി എച്ച് ഐ സി യു വില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )രാവിലെ 11.30-നുള്ള ഇടവേളയിലെ കളിക്കിടെ സ്റ്റാഫ് റൂമിലേക്ക് ഓടിവന്ന് 'ടീച്ചറേ എന്റെ കാലില്‍ എന്തോ കടിച്ചു. നല്ല വേദനയുണ്ട്'-വിവരം പറഞ്ഞതോടെ ഒരു നാട് മുഴുവനാണ് ആശങ്കയിലായത്. കഴിഞ്ഞ ദിവസം വയനാട്ടില്‍ ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ച വാര്‍ത്ത അറിഞ്ഞിരുന്ന കുട്ടി ഭയപ്പെട്ടു. നോക്കിയപ്പോള്‍ ചെറിയ മുറിപ്പാടും കണ്ടു. ഇതിനെ തുടര്‍ന്നാണ് അധ്യാപകരും ജാഗ്രതയിലായത്.
സ്‌കൂളിന് സമീപത്തുള്ള ആല്‍ത്തറയിലാണ് പ്രണവ് കളിച്ചുകൊണ്ടിരുന്നത്. വല്ല പാമ്പൊ മറ്റൊ കടിച്ചതാണോയെന്ന സംശയമേറിയതോടെ അധ്യാപകര്‍ കാത്തുനിന്നില്ല. ഈ സമയം സ്‌കൂള്‍പരിസരം വൃത്തിയാക്കാനായി ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുണ്ടായിരുന്നു. അവരും അധ്യാപകരും ചേര്‍ന്ന് കുട്ടിയുടെ കാല്‍ പരിശോധിച്ചു.
തുടര്‍ന്ന് ഒരു അധ്യാപകന്റെ കാറില്‍ ആദ്യം സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. വഴിയില്‍വെച്ച് പ്രണവിന്റെ അച്ഛന്‍, അമ്മ ചിത്ര, മുത്തശ്ശി എന്നിവരെയും കൂട്ടി. പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയപ്പോള്‍ ലക്ഷണങ്ങള്‍ വെച്ച് പാമ്പല്ലെന്ന് ഡോക്ടര്‍ വിലയിരുത്തി. എങ്കിലും ഒപ്പമുള്ളവരുടെ ഭയം ഡോക്ടറെയും ഭയപ്പെടുത്തി.
അങ്ങനെ അവിടെനിന്ന് ജില്ലാ ആശുപത്രിയും കടന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ഐ സി എച്ചില്‍ എത്തിച്ചു. പരിശോധന പൂര്‍ത്തിയാക്കി പാമ്പുകടിയേറ്റിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെയാണ് നാടിന്റെ ആശങ്കയൊഴിഞ്ഞത്.
ഇതിനിടെ ആശുപത്രിയില്‍ വെച്ച് രക്തസമ്മര്‍ദം കൂടി പ്രണവിന്റെ മുത്തശ്ശി തളര്‍ന്നുവീണു. ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പാമ്പ് കടിച്ചതല്ലെങ്കിലും മുറിപ്പാട് കണ്ടെത്തിയതിനാല്‍ ബുധനാഴ്ചവരെ പ്രണവിനെ ഐ സി എച്ച് ഐ സി യു വില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
Keywords: Kerala, Kottayam, News, Student, Snake, Medical College, School, 'Teacher, Something Bitten in my Leg and is in good Pain.'
Powered by Info News For You

Comments
Post a Comment