സംസ്ഥാന സ്‌കൂള്‍ കലോത്സവം; കാസര്‍കോട്ടും വേദി വേണമെന്നും ലോഗോയില്‍ കാസര്‍കോടിന്റെ പേര് ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു

കാസര്‍കോട്: (www.kvartha.com 13.11.2019) കാഞ്ഞങ്ങാട്ട് നവംബര്‍ 28, 29, 30, ഡിസംബര്‍ ഒന്ന് തീയതികളിലായി നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാസര്‍കോട്ടും വേദി അനുവദിക്കണമെന്നും ലോഗോയില്‍ കാസര്‍കോടിന്റെ പേര് ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു.

State school festival; N A Nellikkunnu letter to education minister and chief minister, Kasaragod, News, Education, School, Top-Headlines, Kerala, N.A.Nellikunnu

1991-ല്‍ കാസര്‍കോട്ട് നടന്ന കലോത്സവം വന്‍ വിജയമായിരിന്നുവെന്നു ചൂണ്ടിക്കാട്ടിയ എം എല്‍ എ, കാഞ്ഞങ്ങാട്ട് ഇപ്പോള്‍ നടത്താന്‍ തീരുമാനിച്ച 60-ാമത് കലോത്സവത്തില്‍ നീലേശ്വരത്തെ പോലും വേദിയായി തീരുമാനിച്ചിട്ടും മത്സരത്തിന് കാസര്‍കോട്ട് ഏതെങ്കിലും ഒരു വേദി അനുവദിക്കാതിരുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ടെന്നും എം എല്‍ എ ചൂണ്ടി കാട്ടുന്നു.

State school festival; N A Nellikkunnu letter to education minister and chief minister, Kasaragod, News, Education, School, Top-Headlines, Kerala, N.A.Nellikunnu

ലോഗോയില്‍ കാസര്‍കോട് ജില്ലയുടെ പേര് ചേര്‍ക്കാത്തതും ശരിയല്ലെന്ന് എം എല്‍ എ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എം എല്‍ എ കത്തില്‍ അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: State school festival; N A Nellikkunnu letter to education minister and chief minister, Kasaragod, News, Education, School, Top-Headlines, Kerala, N.A.Nellikunnu.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?