കനത്ത മഴയില്‍ നനഞ്ഞ് ദുബൈ മാള്‍; കടകളില്‍ വെള്ളം കെട്ടിക്കിടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍


ദുബൈ: (www.kvartha.com 11.11.2019) കനത്ത മഴയെ തുടര്‍ന്ന് ദുബൈ മാളിലെ ചില ഭാഗങ്ങളില്‍ വെള്ളം കയറി. ഞായറാഴ്ച പെയ്ത കനത്ത മഴയിലാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ് മാളെന്ന് അറിയപ്പെടുന്ന ദുബൈ മാളില്‍ വെള്ളം കയറിയത്. മാളിന്റെ താഴെ നിലയിലും ചില കടകളിലും പാര്‍ക്കിങ് ഏരിയയിലുമാണ് വെള്ളം കെട്ടിക്കിടക്കുന്നത്.

Dubai, News, Gulf, World, Rain, Video, Heavy rain; Water enters Dubai Mall
മാളിലെ ചില ഭാഗങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും വെള്ളം കയറാതെ ജീവനക്കാര്‍ നിലം തുടച്ച് വൃത്തിയാക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം പ്രചരിച്ചിരുന്നു. കനത്ത മഴ ദുബൈ മാളിനെ ബാധിച്ചതായി റിയല്‍ എസ്റ്റേറ്റ് ഡെലവലപ്പറായ എമാര്‍ പ്രോപ്പര്‍ട്ടീസ് ഔദ്യോഗികമായി അറിയിച്ചു. ചില സ്ഥലങ്ങളിലുണ്ടായ ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം തുടരുന്നു.


Dubai, News, Gulf, World, Rain, Video, Heavy rain; Water enters Dubai Mall

Keywords: Dubai, News, Gulf, World, Rain, Video, Heavy rain; Water enters Dubai Mall


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?