പട്ടാപ്പകല്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറി; വൃദ്ധയുടെ മാലപൊട്ടിച്ചെടുത്ത ശേഷം കൊലപ്പെടുത്താന്‍ ശ്രമം
തിരുവനന്തപുരം: (https://ift.tt/33kBPSp) പോത്തന്‍കോട് പ്ലാമൂടില്‍ പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറി വൃദ്ധയുടെ മാലപൊട്ടിച്ചെടുത്ത ശേഷം കൊലപ്പെടുത്താന്‍ ശ്രമം. ചിറ്റിക്കര സൂര്യാലയത്തില്‍ കമലമ്മ(76)യുടെ മാലയാണ് മുഖംമൂടി ധരിച്ച രണ്ടംഗസംഘം പൊട്ടിച്ചെടുത്തത്. ബുധനാഴ്ച രാവിലെ പത്തുമണിക്ക് സംഭവം നടക്കുമ്പോള്‍ കമലമ്മ വീട്ടില്‍ തനിച്ചായിരുന്നു.
മക്കളും ചെറുമക്കളും ജോലിക്കുപോയ സമയത്താണ് അക്രമികള്‍ വീട്ടിലെത്തിയത്. വീടിനു പുറകുവശത്തെ വാതില്‍വഴി സംഘം വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി. തുടര്‍ന്ന് കമലമ്മയെ ആക്രമിച്ച് മാലപൊട്ടിച്ചെടുത്ത ശേഷം പ്രതികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തി .
അപ്പോഴേക്കും ബഹളം വെച്ചതിനെ തുടര്‍ന്ന് സംഘം മാല ഉപേക്ഷിച്ച് വൃദ്ധയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് രക്ഷപ്പെടുകയും ചെയ്തു. നിലവിളി കേട്ടെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തന്‍കോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Thiruvananthapuram, attack, Crime, theft, Police, Hospital, Attempted Kill Pothencode Old Woman
Powered by Info News For You

Comments
Post a Comment