ഐ ലവ്യൂ.. മമ്മി... നൃത്തച്ചുവടുകള്‍ കാണിച്ചു കൊടുത്ത ആ കൊച്ചുമിടുക്കികള്‍ ഇവരാണ്


കണ്ണൂര്‍: (https://ift.tt/2OD8wo3) കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ താരം വേദിക്ക് മുന്നിലിരുന്ന് നൃത്തച്ചുവടുകള്‍ കാണിച്ചു കൊടുത്ത ഒരു പെണ്‍കുട്ടിയായിരുന്നു. ഐ ലവ്യൂ.. മമ്മി.. എന്ന സിനിമാഗാനത്തിന് ചുവട് വെച്ച് ആരാണ് അത്രയും ഓമനത്വത്തോടെ സ്റ്റേജില്‍ കളിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നില്ല.




ഒടുവില്‍ ആ ഗുരുവും ശിഷ്യയും ആരായിരുന്നെന്ന് സോഷ്യല്‍ മീഡിയ തന്നെ കണ്ടെത്തി പുറത്തെത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിണാവ് ഹിന്ദു എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൈഫ അഷ്‌റഫും, അനിയത്തിയും നഴ്‌സറി വിദ്യാര്‍ത്ഥിനിയുമായ റിസ ഹസനുമാണ് സോഷ്യല്‍ മീഡിയയുടെ ഇഷ്ടം പിടിച്ചെടുത്ത്. ഹൈഫയുടെ മാതൃസഹോദരീപുത്രിയാണ് റിസ.

സ്‌കൂളിലെ ശിശുദിനാഘോഷങ്ങളോട് അനുബന്ധിച്ച് നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി നടത്തിയ സിനിമാറ്റിക് ഡാന്‍സില്‍ പങ്കെടുക്കുകയായിരുന്നു റിസ. ലക്ഷക്കണക്കിന് ആളുകളാണ് ചേച്ചിയുടെയും അനിയത്തിയുടെയും പ്രകടനങ്ങള്‍ ആസ്വദിച്ച് അഭിനന്ദിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kannur, school, Girl students, Video, Song, Cinematic Dance, Viral Stars in Social Media


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?